മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരിസില്‍ സ്വര്‍ഗാരോപണ തിരുന്നാള്‍ ആചരിച്ചു

Thu,Aug 23,2018


ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്‌നാനായ ഇടവക ദൈവാലയത്തില്‍ പരി.കന്യാക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 12 മുതല്‍ 19 വരെ തിയതികളില്‍ ഭക്ത്യാദരവോടെ നടത്തപ്പെട്ടു. ഈ വര്‍ഷത്തെ പ്രധാന തിരുന്നാള്‍ ആഘോഷങ്ങളുടെ പ്രാരംഭ ദിനമായ ഓഗസ്റ്റ് 12 ഞായറാഴ്ച രാവിലെ പത്തു മണിക്ക് വികാരി ജനറാള്‍ ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മ്മികത്വത്തിലര്‍പ്പിച്ച വി.കുര്‍ബ്ബാനക്ക് ശേഷം പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. ഓഗസ്റ്റ് 13 തിങ്കളാഴ്ച വൈകിട്ട് 6.30 ന് മലങ്കര റീത്തില്‍ അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാനയ്ക്ക് തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മൂഖൃകാര്‍മികത്വം വഹിച്ചു.തുടര്‍ന്നുള്ള ദിനങ്ങളില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. ടോമി വട്ടുകുളം, ഫാ.ജോണിക്കുട്ടി പുലിശ്ശേരി, ഫാ.റ്റിമം അനസ്‌തോസ്, ഫാ.ബിര്‍റ്റോ ബെര്‍ച്ച് മന്‍സ്, റവ.ഡോ. ലിയാന്‍സിയോ സാന്‍ഡിയാഗോ, ബാലസോര്‍ രൂപത മെത്രാന്‍ റവ.ഡോ. സൈമണ്‍ കായിപ്പുറം എന്നിവര്‍ കാര്‍മികത്വം വഹിച്ചു.
ഓഗസ്റ്റ് 18 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടന്ന ലദീഞ്ഞ്, നോവേന, കപ്ലോന്‍ വാഴ്ച തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി .ഫാ . എബ്രഹാം മുത്തോലത്ത് , ഫാ.തോമസ് മുളവനാല്‍ , ഫാ .കെവിന്‍ മുണ്ടക്കല്‍, ഫാ . ബിന്‍സ് ചേത്തലയില്‍,ഫാ.സ്റ്റീഫന്‍ നടക്കുഴക്കല്‍ എന്നിവര്‍ കാര്‍മികരായി രുന്നു. തുടര്‍ന്ന് യുവജനസന്ധ്യക്ക് തിരിതെളിയിച്ചു. 300 ല്‍ പരം യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ യൂത്ത് നൈറ്റ് അവിസ്മരണീയമായി.
ഓഗസ്റ്റ് 19 ഞായറാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന ആഘോക്ഷമായ തിരുന്നാള്‍ റാസയിലും , ലദിഞ്ഞിലും അറ്റ്‌ലാന്റാ ഹോളിഫാമിലി ഇടവക വികാരി ഫാ. ബോബന്‍ വട്ടംപുറത്ത് മൂഖൃകാര്‍മികത്വം വഹിച്ചു. ഫാ ടോമി ചെള്ളക്കണ്ടത്തില്‍. ഫാ. തോമസ് മുളവനാല്‍, ഫാ .ബിന്‍സ് ചേത്തലില്‍, ഫാ.സ്റ്റീഫന്‍ നടക്കുഴക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മാര്‍ സൈമണ്‍ കായിപ്പുറം വി. കുര്‍ബാനമധ്യേ വചന സന്ദേശം നല്കി . വി.ബലിയര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോക്ഷമായ തിരുന്നാള്‍ പ്രദിക്ഷണവും ജനകിയ ലേലവും നടത്തപ്പെട്ടു.
ആദ്യമായിട്ടാണ് ഇടവകയിലെ പ്രധാന തിരുനാള്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് നടത്തുന്നത്. ആഘോഷങ്ങളില്‍ മാത്രം ഒതുങ്ങാതെ വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരുക്കങ്ങളുമായിട്ടാണ് ഇവര്‍ ഈ വര്‍ഷത്തെ തിരുനാള്‍ നടത്തിപ്പിനായി തയ്യാറെടുത്തത്. തിരുനാളിനായി സമാഹരിച്ച തുകയില്‍ നിന്നും ചിലവുകള്‍ പരമാവധി കുറച്ച് കൂടുതല്‍ പണം മഹ പ്രളയത്തില്‍ അകപ്പെട്ട ജന്മനാടിന്റെ ഹൃദയം നൊമ്പരങ്ങളില്‍ ഒരു കൈത്താങ്ങായി മാറുവാന്‍ ഒരുങ്ങുകയാണവര്‍ . ഒരാഴ്ചയോളം തുടര്‍ന്ന തിരുന്നാള്‍ ആഘോക്ഷങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കങ്ങള്‍ക്കും ചര്‍ച്ച് എക്‌സിക്യൂട്ടീവും, യുവ ജനപ്രതിനിധികളും നേതൃത്വം നല്‍കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍


Other News

 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
 • ട്രമ്പിന്‌ എട്ടുവയസുകാരന്റെ പക്വതയും കൗമാരക്കാരിയുടെ അരക്ഷിതത്വവും- ജോണ്‍ കെറി
 • Write A Comment

   
  Reload Image
  Add code here