സഹായഹസ്തവുമായി കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ യും

Thu,Aug 23,2018


ന്യൂജേഴ്‌സി. കേരളത്തിലെ ആഭൂതപൂര്‍വ്വമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യ സാധനങ്ങളെത്തിക്കുവാന്‍ കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ.യും രംഗത്ത്.
കോട്ടയം ജില്ലയിലെ കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലെയും ആര്‍പ്പുക്കര പഞ്ചായത്തിലെയും രണ്ടു ക്യാമ്പുകളിലാണ് സഹായമെത്തിച്ചത്. ഫോട്ടോഗ്രാഫര്‍മാരായ സന്തോഷ് പുതുപ്പള്ളി, ജോജോ വാകത്താനം എന്നീ ചെറുപ്പക്കാരാണ് ഇക്കാര്യത്തില്‍ സംഘടനയുടെ ദൗത്യം ആത്മാര്‍ത്ഥതയോടെ ഏറ്റെടുത്ത് നിര്‍വഹിച്ചത്. ഏറെശ്രദ്ധിക്കപ്പെടാത്ത, സഹായമെത്താത്ത ക്യാമ്പുകളെന്ന നിലയിലാണ് ആദ്യമായി ഈ ക്യാമ്പുകള്‍ ഇവര്‍ സഹായത്തിനായി തെരഞ്ഞെടുത്തത്. പലരും സ്വഭവനങ്ങളിലേയ്ക്കു മടങ്ങുന്നതിനു തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ ചെറിയ കൈത്താങ്ങെന്ന നിലയില്‍ ബക്കറ്റുകള്‍, നൈറ്റി, സാനിട്ടറി ഐറ്റംസ്, കൈലി, ചൂല്, പഞ്ചസാര, കാപ്പിപ്പൊടി മുതലായ ഇനങ്ങളാണ് അത്യവശ്യമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിതരണം ചെയ്തത്.
അതുപോലെതന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നാലായിരത്തോളം സാനിറ്ററി കിറ്റ്‌സ് എറണാകുളത്തും പരിസരത്തും ഉള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ യഥാസമയം എത്തിച്ചു കൊടുക്കുവാന്‍ സംഘടനയുമായി യുമായി സഹകരിച്ചു പ്രവര്‍ത്തിച്ച മിസ് അനു പോളിനും ടീമിനും ക്യാമ്പിലെ സ്ത്രീകളുടെ നന്ദിവാക്കുകള്‍ ഒരു വലിയ അനുഭവമായിരുന്നു.
സര്‍ക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി സഹായമെത്താത്ത ഇടങ്ങളില്‍ സഹായമെത്തിക്കുവാന്‍ കേരള സാനിറ്റേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഇനീഷ്യേറ്റീവ് യു.എസ്. എ. മുന്‍പന്തിയില്‍ ഉണ്ടായിരിക്കുമെന്നും ഇക്കാര്യത്തില്‍ അതതു സ്ഥലങ്ങളിലെ സേവനതല്‍പ്പരരായ ആളുകളുടെയും ഉദാരമനസ്‌കരായ എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹായവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : വറുഗീസ് പ്ലാമ്മൂട്ടില്‍ (2012901643), ഡോ. ജോജി ചെറിയാന്‍ (9143303345), അലക്‌സ് ജോസഫ് (9738855257), ലിന്‍സി മാത്യു (5514867373), മാര്‍ലിന്‍ എം. കാലായില്‍പറമ്പില്‍ (4052298396), ഏബ്രഹാം പോത്തന്‍ (സാജന്‍) (2012203863), ബെന്നി കുര്യന്‍ (2019516801).
ബെന്നി ന്യൂജേഴ്‌സി


Other News

 • രണ്ടു വര്‍ഷം; തെറ്റായതോ, തെറ്റിദ്ധരിപ്പിക്കുന്നതോ ആയ എണ്ണായിരം അവകാശവാദങ്ങള്‍ ട്രമ്പ് നടത്തിയെന്ന് റിപ്പോര്‍ട്ട്
 • ഷട്ട്ഡൗണ്‍ ; ട്രമ്പിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ സെനറ്റ് ഈ ആഴ്ച വോട്ടു ചെയ്യും
 • മലങ്കര അതിഭദ്രാസനം സംയുക്ത ക്രിസ്മസ് - പുതുവത്സര ആഘോഷം നടത്തി
 • നിപ വൈറസ് ജീവനെടുത്ത ലിനി പുതുശ്ശേരിക്ക് ഫൊക്കാനാ നൈറ്റിംഗേല്‍ പുരസ്‌കാരം
 • ഡാളസില്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി
 • ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് വൈറ്റ്ഹൗസിലേക്കു മത്സരിക്കുകയാണെന്ന് പ്രഖ്യാപിച്ചു
 • മാഗിന് നവ സാരഥികള്‍
 • കേരള സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന് നവസാരഥികള്‍
 • ഗുഡ്‌സമരിറ്റന്‍ പുരസ്‌കാരം ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്
 • ​സ്വന്തം കുടുംബത്തിലെ നാല്​ പേരെ മൃഗീയമായി കൊലപ്പെടുത്തിയ യുവാവിനെ അമേരിക്കൻ പൊലീസ്​ വെടിവെച്ച്​ കൊന്നു
 • ഷട്ട്ഡൗണ്‍; ഒത്തുതീര്‍പ്പ് വ്യവസ്ഥ നിരാകരിച്ച ഡെമോക്രാറ്റ് നിലപാടിനെ നിശിതമായി വിമര്‍ശിച്ച് ട്രമ്പ്
 • Write A Comment

   
  Reload Image
  Add code here