തന്നെ ഇംപീച്ച് ചെയ്താല്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്നും, എല്ലാവരും ദരിദ്രരാകുമെന്നും ട്രമ്പിന്റെ മുന്നറിയിപ്പ്

Thu,Aug 23,2018


വാഷിഗ്ടണ്‍ ഡി സി: പ്രസിഡന്റ് സ്ഥാനത്തു നിന്ന് തന്നെ ഇംപീച്ച് ചെയ്യുന്നത് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഡോണള്‍ഡ് ട്രമ്പ് മുന്നറിയിപ്പ് നല്‍കി. മാര്‍ക്കറ്റുകള്‍ തകരുമെന്നും എല്ലാവരും ദരിദ്രരാകുമെന്നും ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ ട്രമ്പ് പറഞ്ഞു. 2016 ലെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പു കാലത്ത് പോണ്‍ നായിക സ്റ്റോമി ഡാനിയേല്‍സ്, പ്ലേബോയ് മോഡല്‍ കാരന്‍ മക് ഡഗ്ലല്‍ എന്നിവര്‍ക്ക് പണം നല്‍കിയത് ട്രമ്പിന്റെ അറിവോടെയാണെന്ന് ട്രമ്പിന്റെ മുന്‍ അറ്റോര്‍ണി മൈക്കിള്‍ കോഹന്‍ കോടതിയില്‍ സമ്മതിച്ച സാഹചര്യത്തിലാണ് ഇംപീച്ച്‌മെന്റ് വിഷയം ചര്‍ച്ചയ്ക്കു വന്നത്. തെരഞ്ഞെടുപ്പു നിയമം കോഹന്‍ ലംഘിച്ചതായി കോടതി കണ്ടെത്തിയിട്ടുണ്ട്. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനു മുമ്പ് ട്രമ്പിനെതിരേ ഇംപീച്ച്‌മെന്റ് നീക്കം എതിരാളികള്‍ നടത്തില്ലെന്ന് വിലയിരുത്തപ്പെടുന്നു.
ഇംപീച്ച്‌മെന്റിനെപ്പറ്റി വളരെ അപൂര്‍വമായി മാത്രം പരാമര്‍ശം നടത്തിയിട്ടുള്ള ട്രമ്പ്, മഹത്തായ ജോലി ചെയ്ത ഒരാളെ എങ്ങിനെ ഇംപീച്ച് ചെയ്യാനാകുമെന്ന് അഭിമുഖ വേളയില്‍ ചോദിച്ചു. താന്‍ ഇംപീച്ച് ചെയ്യപ്പെട്ടാല്‍ മാര്‍ക്കറ്റുകള്‍ തകരുമെന്നും, എല്ലാവരും ദരിദ്രരാകുമെന്നും ട്രമ്പ് ഓര്‍മിപ്പിച്ചു.
ട്രമ്പുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട രണ്ടു വനിതകള്‍ക്കാണ് കോഹന്‍ പണം നല്‍കിയത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ ട്രമ്പിന്റെ നിര്‍ദേശപ്രകാരമാണ് പണം നല്‍കിയതെന്ന കോഹന്റെ വെളിപ്പെടുത്തലാണ് പ്രസിഡന്റിനെ കുടുക്കുന്നത്. എന്നാല്‍, പണം നല്‍കിയത് തെരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നല്ലെന്നും, തന്റെ വ്യക്തിപരമായ അക്കൗണ്ടില്‍ നിന്നാണെന്നും ഇതേപ്പറ്റി താന്‍ പിന്നീടാണ് അറിഞ്ഞതെന്നും ട്രമ്പ് അവകാശപ്പെടുന്നു. കുറഞ്ഞ ശിക്ഷ കിട്ടാന്‍ കോഹന്‍ കഥകള്‍ മെനയുകയാണെന്ന് ട്രമ്പ് ആരോപിച്ചു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ നല്‍കുന്ന എല്ലാ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്ന് അമേരിക്കന്‍ തെരഞ്ഞെടുപ്പു നിയമം അനുശാസിക്കുന്നു. എന്നാല്‍, കോഹന്‍ നടത്തിയ പണമിടപാട് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിച്ചിരുന്നില്ല.


Other News

 • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
 • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
 • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
 • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
 • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
 • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
 • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
 • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • Write A Comment

   
  Reload Image
  Add code here