അപ്പോസ്‌തോലിക സന്ദര്‍ശനത്തിന് പരിശുദ്ധ കാതോലിക്കാ ബാവ എത്തുന്നു

Wed,Aug 22,2018


ലോസ് ഏഞ്ചല്‍സ്: എട്ടു ദിവസം നീണ്ട് നില്‍ക്കുന്ന അപ്പോസ്‌തോലിക സന്ദര്‍ശനത്തിനായി ഓഗസ്റ്റ് 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക് ലോസ് ഏഞ്ചല്‍സില്‍ എത്തിചേരുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനും, കിഴക്കിന്റെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയ്ക്ക് ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനതാവളത്തില്‍ വരവേല്‍പ്പ് നല്‍കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ സഖറിയാസ് മാര്‍ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ലോസ് ഏഞ്ചല്‍സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ.യോഹന്നാന്‍ പണിക്കര്‍, ലോസ് ഏഞ്ചല്‍സ് സാന്‍ ഫെര്‍ണാണ്ടോ വാലി സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ഇടവക മാനേജിഗ് കമ്മറ്റി അംഗങ്ങള്‍, വൈദീകര്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരണം നല്‍കുക.
സെപ്റ്റംബര്‍ ഒന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിക്ക് ലോസ് ഏഞ്ചല്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ നടക്കുന്ന കാതോലിക്കാ ദിനസമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ എല്ലാ ഇടവകളില്‍ നിന്നും വൈദീകരും ചുമതലക്കാരും ഇതില്‍ പങ്കെടുക്കും.
പ്രളയദുരന്തത്തില്‍ പാര്‍പ്പിടം നഷ്ടപ്പെട്ടവരില്‍ അര്‍ഹരായ 1000 പേര്‍ക്ക് ഭവന പുന:നിര്‍മ്മാണ സഹായം നല്‍കും.സഭയുടെ സേവനവിഭാഗമായ ആര്‍ദ്രയുടെ ആഭിമുഖ്യത്തില്‍ 1000 നിര്‍ധന കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കും. പ്രളയദുരിതബാധിതര്‍ക്ക് സഭാവക ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സാസഹായം നല്‍കും.സഭയുടെ വൈകാരിക സഹായ കേന്ദ്രമായ വിപാസനയുടെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് സഹായം ഏര്‍പ്പെടുത്തും. സഭയിലെ മേല്പട്ടക്കാരും, വൈദീകരും, സഭാസ്ഥാപനങ്ങളിലെ ജീവനക്കാരും, സഭാംഗങ്ങളായ ഉദ്യോഗസ്ഥരും ഒരു ദിവസത്തെ വരുമാനമെങ്കിലും സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.കാതോലിക്കാ ദിന പിരിവും പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഇടവകളില്‍ നിന്ന് സമാഹരിക്കുന്ന സംഭാവനകളും പരിശുദ്ധ കാതോലിക്കാ ബാവ സ്വീകരിക്കും.
ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ് ജോഷ്വ മാര്‍ നിക്കോദീമോസ്,സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ സഖറിയാസ് മാര്‍ അപ്രേം, വൈദീക ട്രസ്റ്റീ ഫാ.ഡോ. എം. ഒ. ജോണ്‍, അല്‍മായ ട്രസ്റ്റീ ജോര്‍ജ്ജ് പോള്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവര്‍ ഭദ്രാസന മീറ്റിങ്ങില്‍ പങ്കെടുക്കും. ഹ്രസ്വ സന്ദര്‍ശനത്തിന് ശേഷം സെപ്റ്റംബര്‍ നാലിന് ചൊവ്വാഴ്ച കാതോലിക്കാ ബാവ കേരളത്തിലേക്ക് മടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ഫിലിപ്പ് എബ്രഹാം (ഭദ്രാസന സെക്രട്ടറി) 6617142364.
ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം


Other News

 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • സി.എം.എ കലാമേള: സിനിമാതാരം ശിവാനി ഭായ് മുഖ്യാതിഥി
 • ഫോമ ഭവന പദ്ധതി; ന്യൂയോര്‍ക്ക് എംപയര്‍ റീജണും പങ്കുചേരുന്നു
 • കേരള ക്ലബ്ബ് 'തൈക്കുടം - ബ്രിഡ്ജ്' ഷോ നടത്തുന്നു
 • 'നിന്‍പാ' നഴ്‌സിംഗ് കോണ്‍ഫറന്‍സ് നടത്തുന്നു
 • നായര്‍ ബനവലന്റ് അസോ. വിഷു ആഘോഷിച്ചു
 • ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ്; കേരള ബ്ലാസ്റ്റേഴ്‌സ് ജേതാക്കള്‍
 • ഷെറിന്റെ മരണം: വെസ്ലി മാത്യൂസ് ദത്തുപുത്രിയെ നിരന്തരം ഉപദ്രവിച്ചിരിക്കാമെന്ന് പുതിയ കോടതി രേഖ
 • അമേരിക്കയിലക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒറ്റപ്പെട്ടു പോയ രണ്ട് ഇന്ത്യക്കാരെ ബോര്‍ഡര്‍ പട്രോള്‍ പിടികൂടി
 • പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ തെ​ളി​യി​ക്കാ​ൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന്‌ അ​റ്റോ​ണി ജ​ന​റ​ൽ വി​ല്യം ബാ​ർ
 • Write A Comment

   
  Reload Image
  Add code here