ഡബ്ലു.എം.സി ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ കേരള പുനരധിവാസ പദ്ധതി ചര്‍ച്ച

Wed,Aug 22,2018


ന്യൂജേഴ്‌സി : കേരളം ഇപ്പോള്‍ നേരിടുന്ന ഭയാനകമായ പ്രളയക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസപദ്ധതിയും ദുരന്തനിവാരണത്തിനുള്ള മാര്‍ഗരേഖനിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുവാന്‍ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ ഓഗസ്റ്റ് 25 ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 3.30 വരെ വേദിയൊരുങ്ങും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനു വേള്‍ഡ് മലയാളി കൗണ്‍സില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസപദ്ധതികളെ പറ്റി സമഗ്രമായ ചര്‍ച്ചകളിലൂടെ തീരുമാനം കൈക്കൊള്ളും.
ജെയിംസ് കൂടലിനോടൊപ്പം, ഡബ്ലു.എം.സി ഗ്ലോബല്‍ പ്രസിഡന്റ് ഡോ.എ. വി.അനൂപ് , ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ , ഗ്ലോബല്‍ കോണ്‍ഫറന്‍സ് അഡ്വൈസറി ചെയര്‍ സോമന്‍ ബേബി , അഞ്ചു റീജിയന്‍ പ്രസിഡന്റുമാര്‍ , കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍ , കോണ്‍ഫറന്‍സ് കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും കേരളത്തിലെ ദുരന്തമുഖത്തു കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികള്‍ അനേകം ദിവസങ്ങളായി സജീവസാന്നിധ്യമാണ് .മുഖൃമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറഞ്ഞത് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ വേള്‍ഡ് മലയാളി കൗണ്‍സില്‍ റീജിയണുകള്‍ ഇതിനോടകം ഏകദേശം 35 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു.
നിസ്വാര്‍ത്ഥത സേവനം നടത്തി പ്രളയദുരന്തത്തില്‍ അനേകരുടെ ജീവിതം രക്ഷിച്ച് ഏറെ പ്രശംസ നേടിയ മത്സ്യത്തൊഴിലാളികളെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിക്കും ഓഗസ്റ്റ് 24 , 25 , 26 തീയതികളിലാണ് ന്യൂജേഴ്‌സിയില്‍ എഡിസണ്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന റിനൈസന്‍സ് ഹോട്ടലില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സിലേക്കു എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് മൊട്ടക്കല്‍ , തങ്കമണി അരവിന്ദന്‍ , ജെയിംസ് കൂടല്‍ എന്നിവര്‍ അറിയിച്ചു
ജിനേഷ് തമ്പി


Other News

 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • Write A Comment

   
  Reload Image
  Add code here