സഹായഹസ്തവുമായി എന്‍.കെ.ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും

Wed,Aug 22,2018


ഡിട്രോയിറ്റ്: കേരളത്തില്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തമേകാന്‍ പതിമൂന്നാമത് എന്‍. കെ. ലൂക്കോസ് മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റും തയാറെടുക്കുന്നു. ടൂര്‍ണമെന്റിന്റെ ദിവസം, കേരളാ പ്രളയ കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ 50/50 റാഫിള്‍ ടിക്കറ്റും, ഒപ്പം സംഭാവനകള്‍ നല്‍കുന്നതുമുള്ള അവസരവും ഉണ്ടാകും.
ടൂര്‍ണമെന്റിന് ആതിഥ്യം നല്‍കുന്നത് മിഷിഗണിലെ ഡിട്രോയിറ്റ് ഈഗിള്‍സ് വോളിബോള്‍ ടീമും പൗരസമിതിയുമാണ്. നോര്‍ത്ത് അമേരിക്കയിലെ വിവിധ ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ ഇതുവരെ പതിനൊന്ന് ടീമുകളാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ പ്രധാനമായും നോര്‍ത്ത് അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണെങ്കിലും, തങ്ങളുടെ പിതാക്കന്‍മാരുടെ നാടായ കേരളത്തില്‍ ഇപ്പോള്‍ പ്രളയ കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമാകുവാന്‍ ഈ വോളി ബോള്‍ ടൂര്‍ണമെന്റ് ഇടയാകണമെന്നും, കേരളത്തേടും നാടിനോടുമുള്ള സ്‌നേഹം അമേരിക്കന്‍ മലയാളികള്‍ ഇപ്പോഴാണ് ഏറ്റവും അധികം പ്രകടമാക്കേണ്ടതെന്നും സംഘാടകര്‍ വിലയിരുത്തുന്നു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ 9 മണി മുതല്‍ മിഷിഗണിലെ വാട്ടര്‍ഫോര്‍ഡിലുള്ള എലീറ്റ് സ്‌പോര്‍ട്‌സ്‌പ്ലെക്‌സിലാണ് വോളി ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.
ഡിട്രോയിറ്റ് ഈഗിള്‍സ് എ, ഷിക്കാഗോ കൈരളി ലയണ്‍സ് എ, ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സ്, വാഷിംഗ്ടണ്‍ കിംഗ്‌സ്, റ്റാമ്പ ടൈഗേഴ്‌സ്, ഡാളസ് സ്‌ട്രൈക്കേഴ്‌സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ്, ബാള്‍ട്ടിമോര്‍ കോബ്രാസ്, റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സ്, ഷിക്കാഗോ കൈരളി ബി, ഡിട്രോയിറ്റ് ഈഗിള്‍സ് ബി എന്നീ ടീമുകളാണ് ഈ വര്‍ഷത്തെ എന്‍. കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.
ഫാ: ജോയ് ചക്കിയാന്‍, മാത്യൂസ് ചെരുവില്‍, മോഹന്‍ പനങ്കാവില്‍ (ഡിട്രോയിറ്റ് ഈഗിള്‍സ് പ്രസിഡന്റ്), ഷോണ്‍ കര്‍ത്തനാള്‍ (ഡിട്രോയിറ്റ് ഈഗിള്‍സ്), ജൈസ് അഗസ്റ്റിന്‍ (മുന്‍ ഇടുക്കി ജില്ല വോളി ബോള്‍ താരം), ഷൈന്‍ ഈപ്പന്‍ (ഡിട്രോയിറ്റ് ഈഗിള്‍സ്), സഞ്ചു കോയിത്തറ എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്


Other News

 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • Write A Comment

   
  Reload Image
  Add code here