കാന്‍ജ് - കെ.സി.സി.എന്‍.എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിംഗ് ലഞ്ച് നടത്തുന്നു

Wed,Aug 22,2018


ന്യൂ ജേഴ്‌സി : ജന്മനാടിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്) നിശ്ചയിച്ചിരുന്ന പ്രകാരമുള്ള ആഘോഷങ്ങള്‍ വേണ്ടെന്നു വച്ച് പരിമിതമായ രീതിയില്‍ ഓണത്തിന്റെ ഓര്‍മ പുതുക്കുന്നു. എല്ലാ ഓണത്തിനും നടത്തി വരാറുള്ള വിപുലമായ ആഘോഷങ്ങളാണ് ഇത്തവണ കാന്‍ജ് വേണ്ടെന്നു വയ്ക്കുന്നത്. പകരം മുന്‍ നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ എട്ടിനു തന്നെ ന്യൂ ജേഴ്‌സി ഈസ്റ്റ് ബ്രോണ്‍സ്‌വിക്കിലുള്ള ജോ ആന്‍ മജെസ്‌ട്രോ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ ഒത്തു കൂടി ജന്മ നാടിനെയും നാട്ടുകാരെയും ഈ ദുരിതപര്‍വത്തില്‍ നിന്നും കര കയറ്റുവാന്‍ കാന്‍ജും കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയും ചേര്‍ന്ന് തുടങ്ങി വച്ച കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് വിപുലീകരിക്കുവാനാണ് പദ്ധതിയിടുന്നത്.
പതിനായിരങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഒഴുകിക്കയറിയ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുവാന്‍ ലോകമെമ്പാടുമുള്ള മലയാളികളോട് തോള്‍ ചേര്‍ന്ന് ജാതി മത വര്‍ഗ വര്‍ണ ഭാഷകള്‍ക്ക് അതീതമായി സഹായമെത്തിക്കുന്ന എല്ലാ മനുഷ്യ സ്‌നേഹികളോടുമുള്ള നന്ദിയര്‍പ്പിക്കുവാനും ഈ അവസരം വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഈ ഒത്തുകൂടലില്‍ നിന്ന് ലഭിക്കുന്ന വരുമാനവും കാന്‍ജ് - കെ.സി.സി.എന്‍.എ ഫ്‌ളഡ് റിലീഫ് ഫണ്ടിലേക്ക് മുതല്‍ക്കൂട്ടുമെന്നും കാന്‍ജ് കെ സി സി എന്‍ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിംഗ് ലഞ്ച് പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും കാന്‍ജ് പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, കെ സി സി എന്‍ എ പ്രസിഡന്റ് ഗോപിനാഥന്‍ നായര്‍,രക്ഷാധികാരി ദിലീപ് വര്‍ഗീസ്, ഫണ്ട് ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കാന്‍ജ് ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പാരമ്പര്യ രീതിയിലുള്ള സദ്യയോട് കൂടി ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ എല്ലാ വര്‍ഷവും വിപുലമായി ആഘോഷിക്കുന്ന ഓണാഘോഷങ്ങളുടെ ഒരു ഓര്‍മ പുതുക്കലാകുമെന്നും ഇവിടെ നിങ്ങള്‍ ഓരോരുത്തരും സംഭാവന ചെയ്യുന്ന തുക കേരളത്തിലെ കഷ്ടമനുഭവിക്കുന്ന നമ്മുടെ കൂടെപ്പിറപ്പുകള്‍ക്ക് വഴിമുട്ടി നില്‍ക്കുന്ന ജീവിതം കെട്ടിപ്പടുക്കാനായി ചെലവഴിക്കുമെന്നും കണ്‍വീനര്‍മാരായ റോയ് മാത്യുവും ജയ് കുളമ്പിലും പറഞ്ഞു,, എല്ലാ സഹൃദയരെയും കാന്‍ജ് കെ സി സി എന്‍ എ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിംഗ് ലഞ്ച് പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി കോ കണ്‍വീനേഴ്‌സ് ആയ ബിന്‍സി ഫ്രാന്‍സിസും തുമ്പി അന്‍സൂദും അറിയിച്ചു, പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള,ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്‌സ്), സഞ്ജീവ്കുമാര്‍ കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കള്‍ച്ചറല്‍ അഫയേഴ്‌സ് ) സ്വപ്ന രാജേഷ് (എക്‌സ് ഒഫീഷ്യല്‍ ) ബസന്ത് എബ്രഹാം (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍ ആനി ജോര്‍ജ്, ട്രസ്റ്റി ബോര്‍ഡ് മെംബറും ഫോമാ ജനറല്‍ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പില്‍, ജോസ് വിളയില്‍,മാലിനി നായര്‍, റോയ് മാത്യു, അലക്‌സ് മാത്യു, സ്മിത മനോജ് തുടങ്ങിവര്‍ കേരള ഫ്‌ളഡ് റിലീഫ് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പിന്നണിയിലുണ്ട്,
ജോസഫ് ഇടിക്കുള


Other News

 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം; കിക്കോഫ് നടത്തി
 • സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ച സ്റ്റാന്‍ ലീ ഇനി ഓര്‍മ
 • കാലിഫോര്‍ണിയ കാട്ടുതീ; നിരവധി പ്രശസ്തരുടെ വീടുകള്‍ ചാമ്പലായി; 228 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
 • 2020 ലെ വൈറ്റ്ഹൗസ് അങ്കത്തിന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ അണിയറ നീക്കം തുടങ്ങി; ഒരു കൈ നോക്കാന്‍ കമല ഹാരിസും, ടുള്‍സി ഗബ്ബാര്‍ദും
 • ഡാം മാനേജ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
 • ശത്രുതാ മനോഭാവം സമൂഹത്തിന് ശാപം: സതീഷ് ബാബു
 • ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു
 • 'മാര്‍വ്' കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here