പ്രളയബാധിതര്‍ക്കൊപ്പം ഹൂസ്റ്റണ്‍ സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ ഇടവകയും

Wed,Aug 22,2018


ഹൂസ്റ്റണ്‍: മിസൗറിസിറ്റിയിലുള്ള സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ ഫൊറോന ഇടവകാംഗങ്ങള്‍, കേരളത്തിലെ പ്രളയ ദുരിത ബാധിതരോട് അനുകമ്പയും സ്‌നേഹവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. ഓഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 9 മണിക്കുള്ള വിശുദ്ധ കുര്‍ബ്ബാനയ്ക്കു ശേഷം പള്ളി ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ കേരളത്തിനും ദുരിത ബാധിതര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനകളും സഹായ നിധിശേഖരണവും നടത്തി.
പള്ളി വികാരി ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. കഴിഞ്ഞ കൊല്ലം ഏതാണ്ട് ഇതേകാലയളവില്‍ ഹൂസ്റ്റണ്‍ നിവാസികള്‍ ഇത്തരം ഒരു മഹാപ്രളയ ദുരിതത്തെ, ഹാര്‍വിയെ നേരിട്ടത് ഫാ. കുര്യന്‍ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. അന്ന് ഈ ദേവാലയം പ്രളയ ദുരിതബാധിതര്‍ക്ക് ഒരു ഷെല്‍ട്ടറായി തുറന്ന് കൊടുത്തിരുന്നു. ഇന്ന് നമ്മുടെ ജന്മനാടായ കേരളത്തിലെ ഉറ്റവരും ഉടയവരുമായ ജനങ്ങള്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും വളരെയധികം നാശനഷ്ടങ്ങള്‍ സഹിച്ച് കഷ്ടപ്പെടുകയാണ്. നമ്മുടെയെല്ലാം പ്രാര്‍ത്ഥനയോടൊപ്പം നമ്മുടെ ഹൃദയകവാടങ്ങള്‍ അവര്‍ക്കായി തുറക്കപ്പെടണം. ഓരോരുത്തരും അവരവരാല്‍ കഴിയുന്ന വിധത്തില്‍ സ്വാന്തനവും സാമ്പത്തികവുമായ സഹായങ്ങള്‍ സത്വരമായി ചെയ്യണം. തന്റെ ഒരു മാസത്തെ ശമ്പളം ഈ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തിന്റെ ഭാഗമായ പ്രാര്‍ത്ഥനകളും, പ്രതിജ്ഞാവാചകങ്ങളും ഇടവക അസിസ്റ്റന്റ് വികാരി ഫാ. രാജീവ് ഫിലിപ്പ് വലിയവീട്ടില്‍ ചൊല്ലിക്കൊടുത്തു. ഈ മഹാപ്രളയത്തില്‍ ജനസുരക്ഷാ പ്രവര്‍ത്തനത്തിടയില്‍ ജീവന്‍ പോലും ബലികഴിക്കേണ്ടി വന്നവര്‍ക്കും മറ്റ് അപകടത്തില്‍പ്പെട്ടു മരിച്ചവര്‍ക്കും പ്രത്യേകം ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള മൗന പ്രാര്‍ത്ഥനയും യോഗത്തില്‍ നടത്തി. തുടര്‍ന്ന് കേരള ദുരിതാശ്വാസ ഫണ്ടിലേക്ക് ഇടവകാംഗവും കെംപ്ലാസ്റ്റ് കമ്പനി പ്രസിഡന്റുമായ അലക്‌സാണ്ടര്‍ കുടക്കച്ചിറ പതിനായിരം ഡോളറും, വില്‍ഫ്രഡ് സ്റ്റീഫന്‍ അയ്യായിരം ഡോളറും നല്‍കി ഫണ്ട ്‌ശേഖരണം ഉദ്ഘാടനം ചെയ്തു. അന്നുതന്നെ പലരില്‍ നിന്നായി ദുരിതാശ്വാസ നിധിയിലേക്ക് 72000 ല്‍ അധികം ഡോളര്‍ ലഭിക്കുകയുണ്ടായി. കുറഞ്ഞത് ഒരു ലക്ഷം ഡോളറെങ്കിലും ഉടന്‍ തന്നെ കേരളത്തിലേക്ക് അയക്കാനാണ് തീരുമാനം.
മിസൗറിസിറ്റി മേയര്‍ അലന്‍ ഓവന്‍ കേരളത്തിലെ വെള്ളപ്പൊക്ക ദുരിത ബാധിതരോട് അനുകമ്പയും സ്‌നേഹവും ഒപ്പം ദുഃഖവും പ്രകടിപ്പിച്ചു കൊണ്ട് പ്രസംഗിച്ചു. അദ്ദേഹം സ്വന്തം നിലയില്‍ ഒരു നല്ല തുക സംഭാവനയും നല്‍കി. ഇടവക അംഗമായ ബോസ് കുര്യന്‍ മേയര്‍ക്കും മറ്റ് ഉദാരമതികളായ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി സംസാരിച്ചു. ഫോര്‍ട്ട്‌ബെന്റ് സ്‌കൂള്‍ ബോര്‍ഡ് മെമ്പറും ജഡ്ജ് സ്ഥാനാര്‍ത്ഥിയും മലയാളിയുമായ കെ.പി.ജോര്‍ജ്ജും യോഗത്തെ അഭിസംബോധന ചെയ്തു.
എ.സി.ജോര്‍ജ്‌


Other News

 • എച്ച്-4 വിസ നിരോധനം മൂന്ന് മാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് യു.എസ് സര്‍ക്കാര്‍
 • റഷ്യയില്‍ നിന്ന് ആയുധം വാങ്ങിയതിന്റെ പേരില്‍ ചൈനീസ് മിലിട്ടറിക്ക് അമേരിക്കന്‍ ഉപരോധം; രോഷം പ്രകടിപ്പിച്ച് ചൈന
 • നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി
 • കേരളത്തിലെ പ്രളയക്കെടുതി; അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി
 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • Write A Comment

   
  Reload Image
  Add code here