ഐ.എം.എ ഓണഘോഷം റദ്ദാക്കി; പകരം ദുരിതാശ്വാസം

Wed,Aug 22,2018


ഷിക്കാഗോ: കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഓണാഘോഷങ്ങള്‍ റദ്ദാക്കി. പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര യോഗമാണ് സെപ്റ്റംബര്‍ രണ്ടിന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന ഓണാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ ഐ.എം.എയുടെ നേതൃത്വത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈത്താങ്ങ് നല്‍കുവാന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ സഹായം അഭ്യര്‍ത്ഥിക്കുവാനും, ഓണാഘോഷത്തിന്റെ ചെലവ് കൂടി അതില്‍ നിക്ഷേപിച്ച് കിട്ടുന്ന സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുവാനും ട്രഷറര്‍ ജോയി പീറ്ററെയും സെക്രട്ടറി വന്ദനാ മാളിയേക്കലിനെയും യോഗം ചുമതലപ്പെടുത്തി. ആദ്യ ഗഡുവായി ഐ.എം.എയുടെ മുന്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങരയില്‍ നിന്നും ഒരു ലക്ഷം രൂപായുടെ ചെക്ക് സ്വീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്ത്യയുടെ മുന്‍ പ്രധാമന്ത്രി എ.ബി.വാജ്‌പേയി, ആക്ഷേപ ഹാസ്യസാഹിത്യ വിമര്‍ശകന്‍ ചെമ്മനം ചാക്കോ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.


Other News

 • ബേര്‍ണി സാന്‍ഡേഴ്‌സിന്റെ ഫണ്ട് റെയ്‌സിംഗ് എതിരാളികളെ ആശങ്കപ്പെടുത്തുന്നു; ഒരു ദിനം കൊണ്ട് സമാഹരിച്ചത് ആറു മില്യണ്‍ ഡോളര്‍
 • മലയാളിയായ രാജ് സുബ്രഹ്മണ്യം ഫെഡക്‌സ് കോര്‍പറേഷന്‍ പ്രസിഡന്റ്
 • ബ്രിട്ടന്‍ പൗരത്വം എടുത്തു കളഞ്ഞ ഷാമിമ ബീഗത്തെ രാജ്യത്തു പ്രവേശിപ്പിക്കില്ലെന്ന് ബംഗ്ലാദേശ്
 • 2021 ലെ ഗ്ലോബല്‍ ഹിന്ദു സംഗമം അരിസോണയില്‍
 • ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങള്‍ ഒരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടി പാക്കിസ്ഥാനും ചൈനയും അവസാനിപ്പിക്കണമെന്ന് അമേരിക്ക
 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ ഫെബ്രുവരി 23 ന്
 • വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ഡാളസ് പൗരാവലിയുടെ പുഷ്പാഞ്ജലി
 • മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫറന്‍സ്; റാഫിള്‍ കിക്കോഫ് നടത്തി
 • ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിക്ക് പുതിയ പാരീഷ് കൗണ്‍സില്‍
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • Write A Comment

   
  Reload Image
  Add code here