സ്റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന് പ്രസിഡന്റ് ട്രമ്പിന്റെ മുന്‍ അറ്റോര്‍ണി മൈക്കേല്‍ കോഹന്‍ കോടതിയില്‍ സമ്മതിച്ചു

Wed,Aug 22,2018


ന്യൂയോര്‍ക്ക്: പ്രസിഡന്റ് ട്രമ്പിന്റെ മുന്‍ അറ്റോര്‍ണി മൈക്കേല്‍ കോഹന്‍ പോണ്‍ നായിക സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയതുള്‍പ്പടെ സാമ്പത്തിക തിരിമിറിയും ടാക്‌സ് വെട്ടിപ്പുമടക്കം എട്ട് കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് കോടതിമുമ്പാകെ സമ്മതിച്ചു.

സ്റ്റോമി ഡാനിയേല്‍സിനുപുറമെ മറ്റൊരു സ്ത്രീയ്ക്കും പണം നല്‍കിയെന്ന് കോഹന്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ന്ന്‌ 5,00,000 ഡോളര്‍ വ്യവസ്ഥയില്‍ കോടതി കോഹന് ജാമ്യം അനുവദിച്ചു. ഡിസംബര്‍ 12 ന് അദ്ദേഹത്തിന് കോടതി ശിക്ഷവിധിക്കും. മെലാനിയയെ വിവാഹം ചെയ്തതിന് ശേഷവും പ്രസിഡന്റ് ട്രമ്പിന് സ്റ്റോമി ഡാനിയേല്‍സുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം പുറത്തുപറയാതിരിക്കാന്‍ കോഹന്‍ 1,30,000 ഡോളറാണ് സ്‌റ്റോമിയ്ക്ക് നല്‍കിയത്.

ഇതിന് പുറമെ അഞ്ച് നികുതി തട്ടിപ്പ് കേസുകളിലും വ്യാജരേഖ ചമച്ച് ബാങ്കിനെ പറ്റിച്ചതും കോഹന്‍ കോടതിയില്‍ സമ്മതിച്ചു.


Other News

 • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
 • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
 • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
 • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • Write A Comment

   
  Reload Image
  Add code here