ഹൂസ്റ്റണില്‍ മലയാളി യുവ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു

Mon,Aug 20,2018


ഹൂസ്റ്റണ്‍: ഹില്‍ക്രോഫ്റ്റിനടുത്തുള്ള സെന്റ് തോമസ് മൂര്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയ ശേഷം മടങ്ങാന്‍ തുടങ്ങിയ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. മെയര്‍ലാന്‍ഡില്‍ താമസിക്കുന്ന കോതേരിത്തറ ചാള്‍സാണ് (37) ദാരുണമായി മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
പള്ളിക്കു സമീപമുള്ള റോഡിലാണ് ചാള്‍സ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മോഷണത്തിനു ശ്രമിച്ച അക്രമി വെടിവയ്ക്കുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളാരുമില്ല. കാര്‍ തുറന്നു കിടക്കുകയായിരുന്നു. ആരോ അറിയച്ചതനുസരിച്ച് പോലീസ് എത്തിയാണ് കുടുംബാംഗങ്ങളെ വിവരം ധരിപ്പിച്ചത്. ചാള്‍സിനെ മൊബൈലില്‍ കിട്ടാതെ പരിഭ്രാന്തരായി ഇരിക്കുമ്പോഴാണ് നടുക്കുന്ന വാര്‍ത്ത എത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച വിട്ടുകിട്ടുമെന്ന് കരുതപ്പെടുന്നു.
എന്‍ജിനിയറായ ചാള്‍സ്, ബോസ്റ്റണില്‍ താമസിക്കുന്ന എറണാകുളം കോതേരിത്തറ റാഫി - ആലീസ് ദമ്പതികളുടെ മകനാണ്. ഭാര്യ സീന. വി.വി. ബാബുക്കുട്ടി സി.പി.എ യുടെ മകളാണ് സീന. ചാള്‍സിന്റെ ഇളയ സഹോദരന്‍ എമില്‍ ന്യൂജേഴ്‌സിയില്‍ സി.പി.എ ആണ്.
പൊതുദര്‍ശനം ഓഗസ്റ്റ് 22 ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ 9 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ (2411 ഫിഫ്ത് സ്ട്രീറ്റ്, സ്റ്റാഫോര്‍ഡ്, ടെക്‌സാസ്). സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 23 വ്യാഴാഴ്ച രാവിലെ പത്തിന് സെന്റ് തോമസ് കത്തീഡ്രലില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ (വെസ്റ്റ് ഹൈമര്‍ റോഡ്, ഹൂസ്റ്റണ്‍).


Other News

 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷം; കിക്കോഫ് നടത്തി
 • സ്‌പൈഡര്‍മാന്‍, അയണ്‍മാന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെ സൃഷ്ടിച്ച സ്റ്റാന്‍ ലീ ഇനി ഓര്‍മ
 • കാലിഫോര്‍ണിയ കാട്ടുതീ; നിരവധി പ്രശസ്തരുടെ വീടുകള്‍ ചാമ്പലായി; 228 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
 • 2020 ലെ വൈറ്റ്ഹൗസ് അങ്കത്തിന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ അണിയറ നീക്കം തുടങ്ങി; ഒരു കൈ നോക്കാന്‍ കമല ഹാരിസും, ടുള്‍സി ഗബ്ബാര്‍ദും
 • ഡാം മാനേജ്‌മെന്റ് നിയമങ്ങള്‍ പരിഷ്‌ക്കരിക്കണം: റോഷി അഗസ്റ്റിന്‍ എം.എല്‍.എ.
 • ശത്രുതാ മനോഭാവം സമൂഹത്തിന് ശാപം: സതീഷ് ബാബു
 • ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം കേരളപ്പിറവി ദിനം ആഘോഷിച്ചു
 • 'മാര്‍വ്' കേരളപ്പിറവി ആഘോഷിച്ചു
 • Write A Comment

   
  Reload Image
  Add code here