സഹായഹസ്തവുമായി ലേക്ക്‌ഷോര്‍ ഹാര്‍ബര്‍ മലയാളി അസോസിയേഷനും

Mon,Aug 20,2018


ഹൂസ്റ്റണ്‍ :ലേക്ക് ഷോര്‍ ഹാര്‍ബര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഒഴിവാക്കി മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു. ലേക്ക്‌ഷോര്‍ ഹാര്‍ബര്‍ തറവാട്ടു മുറ്റത്ത് (ക്ലബ് ഹൗസ്) ഒത്തു കൂടിയ അംഗങ്ങള്‍ കേരള ജനതയോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും കേരള ജനതയ്ക്കു വേണ്ടി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു . തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ശേഖരിച്ചു.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് ടോണി വാല്ലെസ് മുഖ്യാതിഥി ആയിരുന്നു. ഡോ. സാം ദുരിതാശ്വാസ പദ്ധതിയെപ്പറ്റി വിശദീകരിച്ചു .സെബാസ്റ്റ്യന്‍ പാലാ സ്വാഗതം ആശംസിച്ചു . കേരള ജനതയ്ക്കു വേണ്ടി നടത്തിയ പ്രാര്‍ത്ഥന ജീമോള്‍ ടോമി നയിച്ചു . എബി പതിയില്‍ നന്ദി പറഞ്ഞു. തോമസ്‌കുട്ടിയും ,പ്രമോദ് റാന്നിയും നയിച്ച സിംഫണി ഓര്‍ക്കസ്ട്ര കേരളത്തിനു വേണ്ടി ആശ്വാസഗീതങ്ങള്‍ ആലപിച്ചു. ഷാജി കൊണ്ടൂര്‍ ,സ്റ്റീഫന്‍ ഫിലിപ്പോസ് ,ടോമി ജോസഫ് ,റെനി കവലയില്‍ തുടങ്ങിയവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.
ജി .കൃഷ്ണമൂര്‍ത്തി


Other News

 • മേരിലാന്‍ഡില്‍ യുവതി ജോലി സ്ഥലത്ത് മൂന്നു പേരെ വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കി
 • സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്കോഫ് ഹൂസ്റ്റണില്‍ നടത്തി
 • ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
 • 'ഫ്‌ളോറന്‍സ്' ഉയര്‍ത്തിയ പ്രളയക്കെടുതി മാറാതെ നോര്‍ത്ത് കരോലിന; മരണം 32 ആയി, നദികള്‍ കരകവിഞ്ഞൊഴുകുന്നു
 • ഷിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് 23 ന്
 • ഡാളസില്‍ മര്‍ത്ത മറിയം വനിതാ സമാജം വാര്‍ഷിക സമ്മേളനം
 • റോക്ക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ ഇടവക വാര്‍ഷികവും തിരുനാളും
 • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; പ്രതി ഗേജ് ബഥൂണിനെ കോടതി കുറ്റവിമുക്തനാക്കി, അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍
 • ട്രമ്പിന്റെ സുപ്രീംകോടതി നോമിനിക്കെതിരെ ലൈംഗികാരോപണം
 • സ്കൂള്‍ പാഠപുസ്തകത്തില്‍ നിന്നും ഹെലന്‍ കെല്ലറുടേയും ഹിലരി ക്ലിന്റന്റെയും ചരിത്രം നീക്കംചെയ്യാൻ ടെക്‌സസ് ബോര്‍ഡ് ഓഫ് എഡ്യൂക്കേഷന്‍
 • ട്രമ്പിന്‌ എട്ടുവയസുകാരന്റെ പക്വതയും കൗമാരക്കാരിയുടെ അരക്ഷിതത്വവും- ജോണ്‍ കെറി
 • Write A Comment

   
  Reload Image
  Add code here