ഫോമായുടെ ദശവാര്‍ഷിക ആഘോഷം ഹൂസ്റ്റണില്‍ ഒക്‌ടോബര്‍ 20 ന്

Wed,Jul 11,2018


ഹൂസ്റ്റണ്‍: 2008 ല്‍ ഹൂസ്റ്റണില്‍ ജന്മം കൊണ്ട ഫോമായുടെ ദശവാര്‍ഷിക ആഘോഷം ഒക്‌ടോബര്‍ 20 ന് വിപുലമായ പരിപാടികളോടെ ഹൂസ്റ്റണില്‍ നടത്തുവാന്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന് ആലോടനാ യോഗം തീരുമാനിച്ചു. ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ ഫോമയുടെ എല്ലാ മുന്‍കാല സാരഥികളെയും ആദരിക്കുന്നതാണ്. ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേലിന്റെ അധ്യക്ഷതയിലാണ് ആലോചനാ യോഗം ചേര്‍ന്നത്.
വാര്‍ഷികാഘോഷത്തിന്റെ രക്ഷാധികാരിയായി ഫോമ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായരെയും, ഉപരക്ഷാധികാരികളായി ഫോമയുടെ പ്രഥമ ട്രഷറര്‍ എം.ജി.മാത്യു, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് എന്നിവരെയും തെരഞ്ഞെടുത്തു. ബേബി മണക്കുന്നേല്‍, ഡോ.സാം ജോസഫ്, ജോര്‍ജ് കോളാച്ചേരി, ജിജു കുളങ്ങര, സുനില്‍ നായര്‍, സുരേഷ് രാമകൃഷ്ടണന്‍, എ.സി.ജോര്‍ജ്, സണ്ണി കാരിക്കല്‍, തോമസ് മാത്യു, തോമസ് സക്കറിയ, സൈമണ്‍ ചാക്കോ, ലക്ഷ്മി പീറ്റര്‍ എന്നിവരെ വിവിധ കമ്മിറ്റികളിലേക്ക് തെരഞ്ഞെടുത്തു. കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി വീണ്ടും യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഫോമായുടെ നേതൃസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട റീജിയണല്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാംകുന്നേല്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ രാജന്‍ യോഹന്നാന്‍, പ്രേംദാസ് മമ്മുഴിയില്‍ എന്നിവരെ അനുമോദിച്ചു കൊണ്ട് ശശിധരന്‍ നായര്‍ പ്രസംഗിച്ചു.


Other News

 • ആണവ സാങ്കേതിക വിദ്യ സൗദിക്കു കൈമാറാനുള്ള ട്രമ്പ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ ജനപ്രതിനിധി സഭ അന്വേഷണത്തിന്
 • സൗത്ത് ഫ്‌ളോറിഡ നവകേരളയ്ക്ക് നവസാരഥികള്‍
 • ഇന്ത്യ കാത്തലിക് അസോ. ഓഫ് അമേരിക്കയുടെ വാര്‍ഷികം നടത്തി
 • വൈറ്റ്ഹൗസ് പിടിക്കാന്‍ വീണ്ടും ബേര്‍ണി സാന്‍ഡേഴ്‌സ്; നോമിനേഷന്‍ നേടിയാല്‍ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ഥി എന്ന ഖ്യാതിക്ക് അര്‍ഹനാകും
 • ഹൂസ്റ്റണില്‍ ഇന്ത്യന്‍ ദമ്പതികള്‍ വെടിയേറ്റു മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം
 • ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ്
 • ഹൂസ്റ്റണില്‍ ഗുരുമന്ദിരം യാഥാര്‍ഥ്യമാകുന്നു
 • മലയാളം സൊസൈറ്റി സമ്മേളനം നടത്തി
 • ട്രമ്പിനെ പുറത്താക്കാന്‍ എഫ്.ബി.ഐ - ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉന്നതര്‍ ആലോചന നടത്തിയെന്ന് ആരോപണം; അന്വേഷണം നടത്തുമെന്ന് സെനറ്റ് കമ്മിറ്റി ചെയര്‍മാന്‍
 • പിടിയിലായ ഐ.എസ് ഭീകരരെ യൂറോപ്യന്‍ രാജ്യങ്ങള്‍ വിചാരണയ്ക്ക് വിധേയമാക്കണമെന്ന് ട്രമ്പ്
 • വെനസ്വേലയിലേക്ക് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ചു തുടങ്ങി
 • Write A Comment

   
  Reload Image
  Add code here