ഫോമാ കണ്‍വന്‍ഷന് ഷിക്കാഗോയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Wed,Jun 13,2018


ഷിക്കാഗോ: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ദേശീയ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂണ്‍ 21 മുതല്‍ 24 വരെ സ്വാമി വിവേകാനന്ദ നഗറിലാണ് (ഷാംബര്‍ഗ് റെനസന്‍സ് 5 സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്റര്‍) സമ്മേളനം ഒരുക്കുന്നത്. കണ്‍വന്‍ഷന്‍ വേദിക്ക് സമീപം സജ്ജമാക്കുന്ന കൊടിമരത്തില്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും കണ്‍വന്‍ഷന്‍ ഉദ്ഘാടകന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍ സ് കണ്ണന്താനവുംചേര്‍ന്ന് കൊടി ഉയര്‍ത്തും. സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി ശശി തരൂര്‍ എം.പിയും ഫോമാ ഭാരവാഹികളും ചേര്‍ന്ന് കൊടി ഇറക്കുന്നതോടെ കണ്‍വന്‍ഷനു സമാപനം കുറിക്കും. ബാങ്ക്വറ്റില്‍ വച്ച് പുതിയ ഭാരവാഹികള്‍ക്ക് അധികാര കൈമാറ്റത്തിന്റെ സൂചനയായി പതാക കൈമാറും. മൂന്നു രാജ്യങ്ങളുടെ ദേശീയപതാകള്‍ ചേര്‍ത്താണു ഫോമായുടെ പതാക തയ്യാറാക്കിയത്.
കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ശശി തരൂര്‍ എം.പി. എന്നിവര്‍ക്കു പുറമേ രാജു ഏബ്രഹാം എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ. മുന്‍ മന്ത്രി ബിനോയ് വിശ്വം എന്നിവരും എന്നിവരും , വിനോദവും വിജ്ഞാനവുമായി ഫാ. ജോസഫ് പുത്തന്‍പുരയില്‍, ജയരാജ് വാര്യര്‍, ഗോപിനാഥ് മുതുകാട്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവരും , ഷിക്കാഗോ കോണ്‍സല്‍ ജനറല്‍ നീതാ ഭൂഷന്‍, കോണ്‍്ര്രഗസ് അംഗം രാജാ കൃഷ്ണമൂര്‍ത്തി തുടങ്ങിയ നേതാക്കളും പങ്കെടുക്കും കണ്‍വന്‍ഷനിലെ കലാവേദിയില്‍ തിളങ്ങുന്ന ഒന്നോ അതിലധികമോ കുട്ടികള്‍ക്കു തന്റെ സിനിമയില്‍ അവസരം നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ സംവിധായകന്‍ സി്ദിഖ് എത്തുന്നതും ശ്ര്ദ്ധ നേടുന്നു.
ജൂണ്‍ 21 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഘോഷയാത്രയോടെ കണ്‍വന്‍ഷനു തുടക്കമാകും. തുടര്‍ന്ന് 201 വനിതകളുടെ തിരുവാതിര, 101 പേരുടെ ചെണ്ടമേള, മന്ത്രികണ്ണന്താനം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രാത്രി 9 മണിക്ക് ജനറല്‍ ബോഡിയും, മീറ്റ് ദി കാന്‍ഡിഡേറ്റ് പരിപാടിയും നടക്കും. 10 മണി മുതല്‍ ഷിക്കാഗോ സംഘടനകളുടെ വക വെല്‍ക്കം പ്രോഗ്രാം. വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 വരെ ഇലക്ഷന്‍. മുന്‍ സെക്രട്ടറിമാരായ അനിയന്‍ ജോര്‍ജ്, ഷാജി എഡ്വേര്‍ഡ്, ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവരാണ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍. വെള്ളിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ സ്റ്റേജ് 2ല്‍ യൂത്ത് പ്രോഗ്രാം നടക്കും . ഫോമാ ക്വീന്‍, വനിതാരത്‌നം, ബസ്റ്റ് കപ്പിള്‍, മലയാളി മന്നന്‍ എന്നിവ ഇത്തവണത്തെ പ്രത്യേകതയായിരിക്കും. അതിനു പുറമെ ഡ്രാമാ മത്സരവും മുതിര്‍ന്നവരുടെ കലാമത്സരവും ഉണ്ടായിരിക്കും. വെള്ളിയാഴ്ച രാത്രി സ്റ്റീഫന്‍ ദേവസിയുടെ കച്ചേരിയാണ് മുഖ്യം.
നഴ്‌സിംഗ്, വനിതാ ഫോറം, മാധ്യമം, ബിസിനസ്, സാഹിത്യം, മത സൗഹാര്‍ദം തുടങ്ങി വിവിധ സമ്മേളനങ്ങളാണു വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ വേദികളില്‍ അരങ്ങേറുക. സമാപന സമ്മേളനത്തില്‍ ശശി തരൂര്‍ എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി പിന്നണി ഗായകന്‍ വിവേകാനന്ദ് ടീം, ജയരാജ് വാര്യര്‍, തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഷോ, ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ. പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജോസി കുരിശുങ്കല്‍, കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി വള്ളിക്കളവും, വൈസ് ചെയര്‍ ജോസ് മണക്കാട്ട് എന്നിവരുടെ മേല്‍നോട്ടത്തില്‍ മുപ്പതോളം കമ്മിറ്റികളാണ് കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നത്.
വിനോദ് കൊണ്ടൂര്‍ ഡേവിഡ്


Other News

 • രാഷ്ട്രീയ പക്ഷപാതിത്വം ആരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍നിന്ന് യുഎസ് പുറത്തേക്ക്
 • അനധികൃത കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള വേട്ട; നിരവധി ഇന്ത്യക്കാര്‍ അമേരിക്കന്‍ ജയിലില്‍ കഴിയുന്നു
 • ചൈനയുടെ നികുതി നയത്തിനെതിരെ ട്രമ്പ്‌; അമേരിക്കയെ ഉപയോഗിച്ച് ചൈന വളരുന്നു
 • ഇന്ത്യന്‍ കോണ്‍സുല്‍ ഓംപ്രകാശ് മീനയ്ക്ക് യാത്രയയപ്പു നല്‍കി
 • ബിജു മാത്യുവിന് കൊപ്പെല്‍ സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയം
 • ആല്‍ബനിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു
 • ഷിക്കാഗോയില്‍ സൗജന്യ മെഡിക്കല്‍ പരിശോധനാ ക്യാമ്പ് നടത്തുന്നു
 • 200 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ക്കു കൂടി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്; വ്യാപാര യുദ്ധം പടിവാതില്‍ക്കലെന്ന് ആശങ്ക
 • പ്രശസ്ത അമേരിക്കൻ യുവ ഗായകൻ ടിപ്പിൾ എക്സ് ടെൻസാനിയൻ വെടിയേറ്റു മരിച്ചു
 • കെ.എച്ച്.എന്‍.എ മിഷിഗനു നവ നേതൃത്വം
 • ന്യൂജേഴ്​സിയിൽ വെടിവെപ്പ്​: അക്രമി കൊല്ലപ്പെട്ടു; 22 പേർക്ക്​ പരിക്ക്​
 • Write A Comment

   
  Reload Image
  Add code here