സ്ത്രീകളെ വെറും ഇറച്ചികഷണമായി കാണുന്ന ട്രമ്പിന് പ്രസിഡന്റ് പദവിയിലിരിക്കാന്‍ ധാര്‍മിക അവകാശമില്ലെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി

Mon,Apr 16,2018


വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായിരിക്കാന്‍ ഡോണള്‍ഡ് ട്രമ്പിന് ധാര്‍മികമായ ഒരര്‍ഹതയുമില്ലെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി.
സ്ത്രീകളെ വെറും ഇറച്ചികഷണമായാണ് ട്രമ്പ് പരിഗണിക്കുന്നതെന്നും കോമി ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഡയറക്ടര്‍ പദവിയില്‍ നിന്ന് ട്രമ്പ് പുറത്താക്കിയതിനു ശേഷം ഇതാദ്യമായാണ് ടെലിവിഷന്‍ അഭിമുഖത്തിലൂട ജെയിംസ് കോമി ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
നിരന്തരമായി നുണ പറയുന്ന ട്രമ്പ് രാജ്യത്തിലെ നീതി നിര്‍വഹണത്തെ തടസപ്പെടുത്തുകയാണെന്നും എ.ബി.സി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ജെയിംസ് കോമി കുറ്റപ്പെടുത്തി.
കോമിയുടെ അഭിമുഖത്തിനു മണിക്കൂറുകള്‍ മുമ്പ് ജെയിംസ് കോമി വലിയ നുണയനാണെന്ന് പ്രസിഡന്റ് ട്രമ്പ് മറ്റൊരു അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാത്രി എബിസി ന്യൂസ് സംപ്രേഷണം ചെയ്ത 20/20 എന്ന അഭിമുഖപരിപാടിയിലാണ് ട്രമ്പിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ പ്രതികരണവുമായി മുന്‍ എഫ്ബിഐ ഡയറക്ടര്‍ പ്രതികരിച്ചത്.
ട്രമ്പ് നുണയനാണെന്ന ആരോപണം വിലകൊടുത്തുവാങ്ങേണ്ട കാര്യമില്ലെന്നും മാനസികമായി പൂര്‍ണ വളര്‍ച്ചെയെത്താത്തതും മതിഭ്രമത്തിന്റെ ആരംഭ ദശയിലുള്ളതുമായ ഒരാളുടെ വാക്കുകളായി മാത്രമേ തനിക്കെതിരായ ആരോപണങ്ങളെ പരിഗണിക്കുന്നുള്ളു എന്നും ജെയിംസ് കോമി വ്യക്തമാക്കി.
പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍ ആയി ട്രമ്പ് യോഗ്യനാണെന്നു കരുതുന്നില്ല. ധാര്‍മികമായും പ്രസിഡന്റായിരിക്കാന്‍ അദ്ദേഹത്തിനുയോഗ്യതയില്ലെന്നു തന്നെയാണ് കരുതുന്നത്-ജെയിംസ് പറഞ്ഞു.
പ്രസിഡന്റ് എപ്പോഴും രാജ്യത്തിന്റെ ബഹുമാന്യതയും മൂല്യങ്ങളും മുറുകെ പിടിക്കുന്നയാള്‍ ആയിരിക്കണം.
ഏറ്റവും പ്രധാനപ്പെട്ടത് പ്രസിഡന്റ് സത്യസന്ധനായിരിക്കുക എന്നതാണ്. പക്ഷെ ഈ പ്രസിഡന്റിന് അങ്ങനെയായിരിക്കാന്‍ കഴിയുന്നില്ല അതിന് അദ്ദേഹം അര്‍ഹനുമല്ല.-കോമി പറയുന്നു.


Other News

  • ലൈംഗിക അതിക്രമം; പ്രശസ്ത ടിവി അവതാരകനായിരുന്ന ബില്‍ കോസ്ബി കുറ്റക്കാരനെന്ന് കോടതി
  • ആ​റു മു​സ്​​ലിം രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക്​ യു.​എ​സി​ലേ​ക്ക്​ യാ​ത്ര​വി​ല​ക്ക്​: ട്രമ്പിന്റെ ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി പു​നഃ​പ​രി​ശോ​ധി​ക്കും
  • നാമം എക്‌സലന്‍സ് അവാര്‍ഡ് നിശ ശനിയാഴ്ച
  • സാന്ത്വന സ്പര്‍ശവുമായി വീണ്ടും സീയാറ്റില്‍ സപ്തസ്വര
  • ഗ്രിഗോറിയന്‍ സ്റ്റഡി സര്‍ക്കിളിന് നവനേതൃത്വം
  • ജി.എസ്.സി ക്ക് നവനേതൃത്വം
  • ഇറാനുമായുള്ള ആണവ കരാര്‍ യുഎസ് ഉപേക്ഷിച്ചേക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍
  • യു.എസ് കോണ്‍ഗ്രസിലേക്ക് 20 ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ മത്സരിക്കുന്നു; പ്രചാരണത്തിന് ഇവര്‍ സമാഹരിച്ചത് 15.5 മില്യണ്‍ ഡോളര്‍
  • എസ്.ബി അലുംനിക്ക് പുതിയ നേതൃത്വം
  • ഫോമാ കണ്‍വന്‍ഷന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും
  • ഇറാന്‍ ആണവകരാര്‍: വാക് പോരുമായി ലോക രാജ്യങ്ങള്‍; ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രമ്പ്
  • Write A Comment

     
    Reload Image
    Add code here