ട്രമ്പിനെതിരെ വീണ്ടും ലൈംഗിക ആരോപണം: പോണ്‍ നായികയുമായുള്ള ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ പണം നല്‍കി

Sat,Jan 13,2018


വാഷിങ്ടന്‍: പോണ്‍ സ്റ്റാറുമായി ബന്ധപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരെ വീണ്ടും ലൈംഗികാരോപണം.
നീലച്ചിത്രങ്ങളിലെ നായികയായ സ്റ്റെഫാനി ക്ലിഫോര്‍ഡിന് ട്രമ്പുമായി രഹസ്യ ബന്ധമുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് പുറത്തുവിട്ടത്.
ഈ രഹസ്യം ബന്ധം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകന്‍ 1,30,000 ഡോളര്‍ (ഏകദേശം 82,69,365 രൂപ) നല്‍കിയതായും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ട്രമ്പിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയയുമായുള്ള വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് ട്രമ്പ്, സ്റ്റെഫാനി ക്ലിഫോര്‍ഡെന്ന സ്റ്റോമി ഡാനിയേലിനെ കാണുന്നത്.
2006ല്‍ ഒരു ഗോള്‍ഫ് മല്‍സരത്തിനിടെയായിരുന്നു ഇത്. തുടര്‍ന്ന് 2016ല്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ട്രമ്പുമായുള്ള ബന്ധത്തെക്കുറിച്ച് 'എബിസി ന്യൂസി'നോടു തുറന്നുപറയാന്‍ സ്റ്റെഫാനി തയാറായി. ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പ് നടക്കാന്‍ വെറും ഒരു മാസം മാത്രം ഉള്ളപ്പോള്‍ വന്‍തുക കൈമാറി രഹസ്യം ഒതുക്കിവെക്കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത്. ദീര്‍ഘകാലമായി ട്രമ്പിന്റെ അഭിഭാഷകനായി സേവനമനുഷ്ഠിക്കുന്ന മിഷേല്‍ കോഹെന്‍ ആണത്രെ സ്റ്റെഫാനിയുടെ അഭിഭാഷകന്‍ കെയ്ത് ഡേവിഡ്‌സണ്‍ വഴി പണം കൈമാറിയത്.
അതേസമയം, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ട്രമ്പിന്റെ അഭിഭാഷകനായ കോഹെന്നും പോണ്‍ സ്റ്റാര്‍ സ്റ്റെഫാനിയും നിഷേധിച്ചു. ട്രമ്പുമായി ബന്ധമുണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ സ്റ്റെഫാനി നേരത്തെ തന്നെ നിഷേധിച്ചിരുന്നുവെന്ന് കോഹെന്‍ പറഞ്ഞു. അതിനിടെ വാള്‍ സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട് പഴയതാണെന്നും നേരത്തെ തന്നെ അതെക്കുറിച്ച് വിശദീകരണം നല്‍കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
പോണ്‍നായികയായ ജെസീക്ക ഡ്രാക്കെയടക്കം ഒട്ടേറെ സ്ത്രീകള്‍ നേരെത്തെ ട്രമ്പിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.
കലിഫോര്‍ണിയയിലെ ലേക്ക് താഹോയില്‍ നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിലാണ് ട്രമ്പിനെ കണ്ടതെന്നും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ കൂട്ടുകാരികളുമൊത്ത് അവിടെ പോയി. മുറിയില്‍ വച്ചു അനുമതി കൂടാതെ ചേര്‍ത്തു പിടിച്ച ട്രമ്പ് ചുംബിച്ചുവെന്നും ജെസീക്ക ആരോപിച്ചിരുന്നു. അന്ന് അവിടെ ഒരുമിച്ച് താമസിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വാഗ്ദാനം നിരസിച്ച് അവിടെ നിന്നു പോന്നുവെന്നുമാണ് ജസീക്ക ആരോപിച്ചിരുന്നത്. ട്രമ്പിനെതിരെ ലൈംഗിക ആരോപണമുന്നയിച്ച് മറ്റ് അഞ്ച് സ്ത്രീകളും രംഗത്തുവന്നിരുന്നു.


Other News

 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതി അപ്പീല്‍ സ്വീകരിച്ചു
 • ഷിക്കാഗോ മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അധികാരമേറ്റു
 • കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ കൂദാശയും പ്രവര്‍ത്തനോദ്ഘാടനവും ഡിസംബര്‍ 29 ന്
 • 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എക്‌സിബിഷന്‍ ശ്രദ്ധേയമായി
 • കേരളാ ലിറ്റററി സൊസൈറ്റി വിദ്യാരംഭം നടത്തുന്നു
 • ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന് നവനേതൃത്വം
 • ഫ്രണ്ട്‌സ് ഓഫ് തിരുവല്ല വൈറ്റ് കെയിന്‍ ദിനാചരണം നടത്തി
 • വിശുദ്ധ യുദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും
 • ശബരിമല; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍മ സമിതി
 • എം.എം.ജേക്കബിനെ 'ഓര്‍മ' അനുസ്മരിച്ചു
 • എസ്.എം.സി.സി. ലൈബ്രറി ഉദ്ഘാടനം ചെയ്തു
 • Write A Comment

   
  Reload Image
  Add code here