ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

Tue,Apr 23,2019


ന്യൂഡല്‍ഹി: ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഡെല്‍ഹിയിലെ സൗത്ത് ഡെല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് വിജേന്ദറിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതല വഹിക്കുന്ന എ. ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്‌നിക്കാണ് വിജേന്ദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സിറ്റിങ് എം.പി. രമേഷ് ബിദുരിയും എ. എ.പിയുടെ രാഘവ് ചന്ദയുമാണ് ഇവിടെ വിജേന്ദറിന്റെ എതിരാളികള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ. എ.പി.യുടെ കേണല്‍ ദേവീന്ദര്‍ സെഹ്‌രാവത്തിനെ 1,07,000 വോട്ടിനാണ് ബിദുരി പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ റൂബി യാദവിന് 1,25,213 വോട്ടാണ് ലഭിച്ചത്.

ജനസംഘം ദേശീയ അധ്യക്ഷനായിരുന്ന ബല്‍രാജ് മഥോക്, വി.കെ.മല്‍ഹോത്ര, മദന്‍ലാല്‍ ഖുറാന, സുഷമ സ്വരാജ്, കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ സിങ്, ലളിത് മാക്കന്‍ എന്നിവരെ വിജയിപ്പിച്ച മണ്ഡലാണ് സൗത്ത് ഡല്‍ഹി. 2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ വിജേന്ദര്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഈ നേട്ടം ആവര്‍ത്തിച്ചു. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

പിന്നീട് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേയ്ക്ക് മാറിയ വിജേന്ദര്‍ ഏഷ്യ പെസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റിലും ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കിരീടം ചൂടിയിട്ടുണ്ട്.

Other News

  • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
  • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
  • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
  • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
  • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
  • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
  • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
  • പൂജ്യം റണ്‍സിന് എല്ലാവരും ക്ലീന്‍ ബൗള്‍ഡ്, നാല് റണ്‍സ് എക്‌സ്ട്ര
  • ലോകകപ്പിനുള്ള പാക് ടീമില്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി
  • പന്തിനെ പിന്താങ്ങി വീണ്ടും ദാദ!
  • പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങി ഇംഗ്ലീഷ് താരം, തെളിവില്ലെന്ന് ഐ.സി.സി
  • Write A Comment

     
    Reload Image
    Add code here