ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി

Tue,Apr 23,2019


ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ ബി.ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഈസ്റ്റ് ഡെല്‍ഹി മണ്ഡലത്തില്‍ നിന്നാവും കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഗംഭീര്‍ വിധി തേടുക. ബി.ജെ.പി.യുടെ സിറ്റിങ് സീറ്റാണ് ഈസ്റ്റ് ഡെല്‍ഹി മണ്ഡലം. അരവിന്ദ് കെജ്‌രിവാളിനൊപ്പം ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്റ്റന്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മഹേഷ് ഗിരിയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയിലെ രാജ് മോഹന്‍ ഗാന്ധിയെ 1,90,463 വോട്ടിനാണ് ഗിരി പരാജയപ്പെടുത്തിയത്. മുന്‍ ഡെല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും സിറ്റിങ് എം.പി.യുമായ സന്ദീപ് ദീക്ഷിത് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു.

ഇക്കുറി എ.എ.പിയുടെ അതിഷി മര്‍ലെനയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മന്ത്രിയുമായ അരവിന്ദര്‍ സിങ് ലവ്‌ലിയുമാണ് ഗംഭീറിന്റെ എതിരാളികള്‍. കോണ്‍ഗ്രസ് നേതാവ് എച്ച്.കെ.എല്‍. ഭഗത് നാലു തവണ ജയിച്ച മണ്ഡലമാണിത്. ബി.ജെ.പി.യുടെ ലാല്‍ ബിഹാരി തിവാരി തുടര്‍ച്ചയായി മൂന്ന് തവണയും വിജയിച്ചു.

ഇന്ത്യയ്ക്കുവേണ്ടി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ടിട്വന്റിയും കളിച്ച താരമാണ് ഗംഭീര്‍. ആറ് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുമുണ്ട്. ഐ.പി. എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായിരുന്നു. കഴിഞ്ഞ മാസമാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ സിറ്റിങ് എം.പി, മീനാക്ഷി ലേഖി തന്നെ മത്സരിക്കും. ബി.ജെ.പി. പുറത്തിറക്കിയ ഇരുപത്തിനാലാമത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ ഈ രണ്ട് സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്തെ മറ്റ് നാല് സീറ്റുകളിലെയും സ്ഥാനാര്‍ഥിക ളെ പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരിയും വെസ്റ്റ് ഡെല്‍ഹിയില്‍ പ്രവേഷ് വര്‍മയും സൗത്ത് ഡെല്‍ഹിയില്‍ രമേഷ് ബിദുരിയും ചാന്ദ്‌നി ചൗക്കില്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ദ്ധനും മത്സരിക്കും.

ആറാം ഘട്ടമായ മെയ് പന്ത്രണ്ടിനാണ് ഡെല്‍ഹിയില്‍ വോട്ടെടുപ്പ്.

Other News

 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • പൂജ്യം റണ്‍സിന് എല്ലാവരും ക്ലീന്‍ ബൗള്‍ഡ്, നാല് റണ്‍സ് എക്‌സ്ട്ര
 • ലോകകപ്പിനുള്ള പാക് ടീമില്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി
 • പന്തിനെ പിന്താങ്ങി വീണ്ടും ദാദ!
 • പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങി ഇംഗ്ലീഷ് താരം, തെളിവില്ലെന്ന് ഐ.സി.സി
 • Write A Comment

   
  Reload Image
  Add code here