ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു

Thu,Apr 18,2019


ഹൈദരാബാദ്: 2010-ന് ശേഷം ആദ്യമായി ധോനി ചെന്നൈയ്ക്കായി ഒരു മത്സരം കളിക്കാതിരുന്നു.ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈയെ നയിച്ചത് എം.എസ് ധോനിയായിരുന്നില്ല, സുരേഷ് റെയ്‌നയായിരുന്നു. ധോനി ചെന്നൈ ജഴ്‌സിയില്‍ കളിക്കാത്തതിന് കാരണം റെയ്‌ന തന്നെ പിന്നീട്‌ വ്യക്തമാക്കി. പുറം വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ധോനിയ്ക്ക് വിശ്രമം അനുവദിക്കുകയായിരുന്നു എന്ന്‌ ടോസ് നേടിയ ശേഷം റെയ്‌ന വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ ധോനിയുണ്ടാകുമെന്നും റെയ്‌ന പ്രതികരിച്ചു. ധോനിയുടെ അഭാവത്തില്‍ കളിച്ച ചെന്നൈ ഹൈദരാബാദിനോട് ആറു വിക്കറ്റിന് തോറ്റു. ഈ സീസണില്‍ ചെന്നൈയുടെ രണ്ടാം തോല്‍വി ആണിത്. നേരത്തെ മുംബൈ ഇന്ത്യന്‍സിനോടാണ് പരാജയപ്പെട്ടത്.

Other News

 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • പൂജ്യം റണ്‍സിന് എല്ലാവരും ക്ലീന്‍ ബൗള്‍ഡ്, നാല് റണ്‍സ് എക്‌സ്ട്ര
 • ലോകകപ്പിനുള്ള പാക് ടീമില്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി
 • പന്തിനെ പിന്താങ്ങി വീണ്ടും ദാദ!
 • പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങി ഇംഗ്ലീഷ് താരം, തെളിവില്ലെന്ന് ഐ.സി.സി
 • Write A Comment

   
  Reload Image
  Add code here