ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും

Thu,Apr 18,2019


കൊളംബോ: 2019 ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും. 2015 ലോകകപ്പിലാണ് കരുണരത്‌നെ ലങ്കയ്ക്കായി അവസാനം ഏകദിന മത്സരം കളിച്ചത്. ലസിത് മലിംഗയ്ക്ക് പകരമാണ് കരുണരത്‌നൈയെ ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ലങ്കയെ നയിച്ചത് കരുണരത്‌നെയായിരുന്നു. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ലങ്കയുടെ പ്രകടനമാണ് ഏകദിനത്തിലും കരുണരത്‌നെയില്‍ വിശ്വാസമര്‍പ്പിക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. അതേസമയം ലോകകപ്പിനുള്ള 15 അംഗ ടീമിനെ ശ്രീലങ്ക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവിലെ ഏകദിന ക്യാപ്റ്റനായിരുന്ന ലസിത് മലിംഗയുടെ കീഴില്‍ കളിച്ച കഴിഞ്ഞ ഒമ്പത് ഏകദിനങ്ങളിലും ലങ്കയ്ക്ക് തോല്‍വിയായിരുന്നു ഫലം. 2015-ന് ശേഷം ഒരു ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഏയ്ഞ്ചലോ മാത്യൂസ്, ദിനേഷ് ചണ്ഡിമല്‍, ഉപുള്‍ തരംഗ, ചമര കപുഗേദര, തിസാര പെരേര, ലസിത് മലിംഗ തുടങ്ങി ആറുപേരെയാണ് ലങ്ക ക്യാപ്റ്റന്‍ സ്ഥാനത്ത് പരീക്ഷിച്ചത്.

ശ്രീലങ്കയ്ക്കായി 17 ഏകദിനങ്ങള്‍ മാത്രമാണ് കരുണരത്‌നെ കളിച്ചിട്ടുള്ളത്. 190 റണ്‍സ് മാത്രമാണ് സമ്പാദ്യം. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ലങ്കയ്ക്കായി മികച്ച പ്രകടനമാണ് കരുണരത്‌നെ പുറത്തെടുത്തത്. ഇതോടെ ഐ.സി.സി.യുടെ ടെസ്റ്റ് ടീമിലും താരം ഇടംപിടിച്ചിരുന്നു.

Other News

 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • പൂജ്യം റണ്‍സിന് എല്ലാവരും ക്ലീന്‍ ബൗള്‍ഡ്, നാല് റണ്‍സ് എക്‌സ്ട്ര
 • ലോകകപ്പിനുള്ള പാക് ടീമില്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി
 • പന്തിനെ പിന്താങ്ങി വീണ്ടും ദാദ!
 • പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങി ഇംഗ്ലീഷ് താരം, തെളിവില്ലെന്ന് ഐ.സി.സി
 • Write A Comment

   
  Reload Image
  Add code here