ലോകകപ്പ് ടീം റെഡി, വിവാദവും

Tue,Apr 16,2019


ലോകകപ്പ് സ്വപ്‌നം കാണുന്ന ടീം ഇന്ത്യ നിര്‍ണായ പോരാട്ടത്തിനുള്ള പോരാളികളെ പ്രഖ്യാപിച്ചു കഴിഞ്ഞതിന് പിന്നാലെ വിവാദവും കത്തി. ഫോമിലുള്ള അമ്പാട്ടി റായുഡുവിനേയും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനേയും ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം. ഇതിന് ആക്കം കൂട്ടുകയാണ് ഐ.സി.സിയും. എന്തുകൊണ്ടാണ് അമ്പാട്ടി റായുഡുവിനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് എന്ന ചോദ്യവുമായി ഐ.സി.സി രംഗത്തുവന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഐ.സി.സിയുടെ ചോദ്യം. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറേക്കാളും ബാറ്റിങ് ശരാശരിയുള്ള റായുഡു ഇന്ത്യന്‍ സംഘത്തിനൊപ്പം വേണ്ടേ എന്നാണ് ഐ.സി.സി ആരാധകരോട് ചോദിക്കുന്നത്.

മിനിമം 20 ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ് ശരാശരിയുള്ള താരങ്ങളുടെ പട്ടിക ഐ.സി.സി ഈ ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 47.05 ശരാശരിയുള്ള റായുഡു ഇതില്‍ നാലാം സ്ഥാനത്താണ്. 44.83 ശരാശരിയുള്ള സച്ചിന്‍ റായുഡുവിന് പിന്നിലാണ്. 59.57 ശരാശരിയുമായി വിരാട് കോലിയാണ് ഒന്നാമത്. എം.എസ് ധോനി (50.37), രോഹിത് ശര്‍മ്മ (47.39) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണിനെ അദ്ഭുതപ്പെടുത്തിയത് യുവതാരം ഋഷഭ് പന്തിനെ തഴഞ്ഞതാണ്. ഇതു സംബന്ധിച്ച് വോണ്‍ ട്വീറ്റിലൂടെ തന്റെ പ്രതികരണം വ്യക്തമാക്കുകയും ചെയ്തു. 'ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഋഷഭ് പന്ത് ഇല്ല. ഇത് വിവേകശൂന്യമായ സെലക്ഷനായിപ്പോയി'വോണ്‍ ട്വീറ്റില്‍ പറയുന്നു.

ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് നാലാം നമ്പറില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന താരമായിരുന്നു ഋഷഭ് പന്ത്. മികച്ച ഫോമിലാണ് എന്നുള്ളതും രണ്ടാം വിക്കറ്റ് കീപ്പറായി നിലനിര്‍ത്താം എന്നതും ഋഷഭിന് അനുകൂല ഘടകങ്ങളായിരുന്നു. എന്നാല്‍ പരിചയസമ്പന്നത മുന്‍നിര്‍ത്തി ഋഷഭിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ദിനേശ് കാര്‍ത്തിക്കിന് അഭിനന്ദനവും പിന്തുണയുമായി സഹതാരം റോബിന്‍ ഉത്തപ്പ രംഗത്തെത്തി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഉത്തപ്പ കാര്‍ത്തിക്കിനെ അഭിനന്ദിച്ചത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറാന്‍ ഏറ്റവും യോഗ്യനായ താരം ദിനേശ് കാര്‍ത്തിക്കാണ്. കാര്‍ത്തിക്കിന് നീതി ലഭിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷറാണ് കാര്‍ത്തിക്. ഉത്തപ്പ സ്റ്റോറിയില്‍ പറയുന്നു. ലോകകപ്പ് ടീം പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് വീരേന്ദ്ര സേവാഗും രംഗത്തെത്തി. ട്വിറ്ററിലാണ് ടീം അംഗങ്ങള്‍ക്ക് ആശംസകളുമായി സേവാഗ് എത്തിയത്. കാത്തിരിപ്പുകള്‍ക്കൊടുവില്‍ അല്‍പ്പം മുന്‍പാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ടീം നിര്‍ണയത്തെ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും വീരു ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ടീം നിര്‍ണയത്തില്‍ ദിനേശ് കാര്‍ത്തിക് രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയപ്പോള്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായുഡുവിനെ പരിഗണിച്ചില്ലെന്നതും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ലെന്നതും ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്. വിരാട് കോലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനുമാണ് ഓപ്പണര്‍മാര്‍. റിസര്‍വ് ഓപ്പണറായി കെ എല്‍ രാഹുലിനെ ഉള്‍പ്പെടുത്തി. ഓള്‍റൗണ്ടര്‍മാരായി വിജയ് ശങ്കറും ഹര്‍ദിക് പാണ്ഡ്യയും ഇടംപിടിച്ചു. കേദാര്‍ ജാദവും എം എസ് ധോണിയും മധ്യനിരയില്‍ ഇടംപിടിച്ചപ്പോള്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് അവസരം നല്‍കിയില്ല. ചാഹലും കുല്‍ദീപും ജഡേജയുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും അപ്രതീക്ഷിതമാണ് ജഡേജയുടെ ടീം പ്രവേശം. ബുംറയും ഭുവിയും ഷമിയുമാണ് ടീമിലെ പേസര്‍മാര്‍.

Other News

 • ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് ജുനൈദ് ഖാന്‍
 • ബുംറയെ പ്രശംസിച്ച് ജെഫ് തോംസണ്‍
 • ലോകകപ്പിന് മുമ്പ് കോലിയെ പ്രശംസിച്ച് ദ്രാവിഡ്
 • എം.എസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ളവരാണെന്ന് ഹര്‍ഭജന്‍ സിങ്
 • വരുന്ന രഞ്ജി സീസണില്‍ റോബിന്‍ ഉത്തപ്പ കേരളത്തിനായി പാഡണിയും
 • ദുരിതമനുഭവിക്കുന്ന പാലസ്തീനികള്‍ക്ക് റൊണാള്‍ഡോയുടെ ഇഫ്താര്‍ സമ്മാനം
 • കപില്‍ദേവിന്റെ 36 വര്‍ഷം പഴക്കമുള്ള റെക്കോഡ് പാക് താരം പഴങ്കഥയാക്കി
 • പൂജ്യം റണ്‍സിന് എല്ലാവരും ക്ലീന്‍ ബൗള്‍ഡ്, നാല് റണ്‍സ് എക്‌സ്ട്ര
 • ലോകകപ്പിനുള്ള പാക് ടീമില്‍ മുഹമ്മദ് അമീറിനെ ഉള്‍പ്പെടുത്തി
 • പന്തിനെ പിന്താങ്ങി വീണ്ടും ദാദ!
 • പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടങ്ങി ഇംഗ്ലീഷ് താരം, തെളിവില്ലെന്ന് ഐ.സി.സി
 • Write A Comment

   
  Reload Image
  Add code here