ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്

Tue,Jan 08,2019


ലണ്ടന്‍: 2000-ത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയ്ക്കിടെ നടന്ന ഒത്തുകളി കേസിലെ പ്രതി സഞ്ജീവ് ചൗളയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ്. വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യു.കെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് അന്തിമ തീരുമാനമെടുക്കും. ബ്രിട്ടീഷ് പൗരത്വമുള്ള സഞ്ജീവ ചൗളയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് 2016-ല്‍ ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. എന്നാല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി ഇന്ത്യയുടെ വാദം തള്ളുകയായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച ഇന്ത്യക്ക് അനുകൂലമായ വിധി വന്നു. തുടര്‍ന്ന് വീണ്ടും വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയെ ഇന്ത്യ സമീപിക്കുകയായിരുന്നു. 1996 വരെ ഇന്ത്യയിലുണ്ടായിരുന്ന ചൗള ബിസിനസ് വിസയിലാണ് രാജ്യം വിട്ടത്. ഒത്തുകളിയില്‍ ഉള്‍പ്പെട്ടതോടെ 2000-ത്തില്‍ ഇന്ത്യ ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കി. എന്നാല്‍ 2005-ല്‍ ചൗള യു.കെ പാസ്പോര്‍ട്ട് സമ്പാദിക്കുകയായിരുന്നു. 2016-ല്‍ ലണ്ടനില്‍വെച്ച് ചൗള അറസ്റ്റിലായതോടെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തന്നെ നാടുകടത്തരുതെന്നും ഇന്ത്യയിലെ ജയിലുകളില്‍ മതിയായ സൗകര്യമില്ലെന്നും വാദിച്ച് ചൗള പിടിച്ചുനിന്നു.

2018 നവംബറില്‍ ചൗളയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി തിഹാര്‍ ജയില്‍ സുരക്ഷിതമാണെന്നും അവിടേക്ക് ചൗളയെ അയക്കുന്നത് അപകടകരമല്ലെന്ന് വിധിക്കുകയും ചെയ്തു. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ലെഗ്ഗാറ്റ്, ഡിംഗമാന്‍സ് എന്നിവര്‍ ചൗളയുടെ വാദം തള്ളുകയായിരുന്നു. വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ കേസില്‍ വാദം തുടരുന്നതിനിടയിലാണ് ചൗളയുടെ കേസില്‍ വിധി വന്നത്. ഇതോടെ വിജയ് മല്യക്കും തിരിച്ചടിയേറ്റു. 2000-ത്തില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യ, ഇന്ത്യന്‍ താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍, അജയ് ജഡേജ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഈ ഒത്തുകളി ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ 2002-ല്‍ ഹാന്‍സി ക്രോണ്യ കൊല്ലപ്പെട്ടു. അജയ് ജഡേജയ്ക്കും അസ്ഹറുദ്ദീനും വിലക്ക് ലഭിക്കുകയും ചെയ്തു.

Other News

 • ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റു; ബി.സി.സി.ഐക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ നിര്‍ബന്ധിതരായി പാക്‌ ക്രിക്കറ്റ് ബോര്‍ഡ്
 • ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട്‌ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാട്ടിലേക്ക്
 • ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വീണ്ടും കളിക്കളത്തിലേക്ക്...
 • ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിമർശിച്ച ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍
 • ജെ.പി ഡുമിനി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു
 • ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കവുമായി മലയാളി അബ്ദുള്‍ റസാഖ്‌
 • 'ബിസിസിഐയില്‍ പൂര്‍ണ വിശ്വാസം, കളിക്കളത്തിലേക്ക് തിരിച്ചുവരും'-ശ്രീശാന്ത്
 • ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കം ചെയ്തു
 • സച്ചിന്‍, ലാറ, ബ്രാഡ്മാന്‍ എന്നിവരേക്കാള്‍ മികച്ചവനാണ് കോലി'; മൈക്കല്‍ വോണ്‍
 • മൂന്ന് ക്യൂബന്‍ കുട്ടികളുടെ അച്ഛനാണ് താനെന്ന് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ഏറ്റുപറച്ചില്‍
 • തോളിനേറ്റ പരിക്ക്; കെയ്ന്‍ വില്യംസണ് സ്‌കാനിങ്
 • Write A Comment

   
  Reload Image
  Add code here