ക്രിക്കറ്റ് ഓസ്‌ട്രേലിയ തെരഞ്ഞെടുത്ത ഏകദിന ടീമിന്റെ ക്യാപ്റ്റനും കോലി

Mon,Dec 31,2018


സമാനതകളില്ലാത്ത പ്രകടനങ്ങളുമായി ജൈത്രയാത്ര തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തൊപ്പിയില്‍ മറ്റൊരു തൂവല്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ ഈവര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ ക്യാപ്റ്റനായത് കോലിയാണ്.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തന്റെ മികവ് തുടരുന്ന കോലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമെന്ന റെക്കോഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്വന്തമാക്കി. 2018-ലെ 14 ഏകദിനങ്ങളില്‍ നിന്ന് 133.55 റണ്‍സ് ശരാശരിയില്‍ 1,200 റണ്‍സാണ് കോലി അടിച്ചെടുത്തിട്ടുള്ളത്. ആറു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2018-ലെ ഏകദിന ടീമിന്റെ ഓപ്പണറും ഇന്ത്യക്കാരന്‍ തന്നെയാണ്, രോഹിത് ശര്‍മ. ചൈനാമാന്‍ ബൗളർ കുല്‍ദീപ് യാദവും ടെസ്റ്റില്‍ ഓസീസിനെ വിറപ്പിച്ച ജസ്പ്രീത് ബുംറയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ തിരഞ്ഞെടുത്ത ടീം: രോഹിത് ശര്‍മ (ഇന്ത്യ), ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്), ജോ റൂട്ട് (ഇംഗ്ലണ്ട്), വിരാട് കോലി (ഇന്ത്യ, ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (വെസ്റ്റിന്‍ഡീസ്), ജോസ് ബട്​ലർ (ഇംഗ്ലണ്ട്, വിക്കറ്റ് കീപ്പര്‍), തിസാര പെരേര (ശ്രീലങ്ക), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താന്‍), കുല്‍ദീപ് യാദവ് (ഇന്ത്യ), മുസ്തഫിസുര്‍ റഹ്മാന്‍ (ബംഗ്ലാദേശ്), ജസ്പ്രീത് ബുംറ (ഇന്ത്യ).

Other News

 • ഐ.സി.സിയുടെ തര്‍ക്ക പരിഹാര സമിതിയില്‍ സമര്‍പ്പിച്ച കേസ് തോറ്റു; ബി.സി.സി.ഐക്ക് നഷ്ടപരിഹാരത്തുക നല്‍കാന്‍ നിര്‍ബന്ധിതരായി പാക്‌ ക്രിക്കറ്റ് ബോര്‍ഡ്
 • ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട്‌ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാട്ടിലേക്ക്
 • ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും വീണ്ടും കളിക്കളത്തിലേക്ക്...
 • ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വിമർശിച്ച ഫിഫ ഉദ്യോഗസ്ഥ അറസ്റ്റില്‍
 • ജെ.പി ഡുമിനി ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു
 • ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണത്തിളക്കവുമായി മലയാളി അബ്ദുള്‍ റസാഖ്‌
 • 'ബിസിസിഐയില്‍ പൂര്‍ണ വിശ്വാസം, കളിക്കളത്തിലേക്ക് തിരിച്ചുവരും'-ശ്രീശാന്ത്
 • ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കം ചെയ്തു
 • സച്ചിന്‍, ലാറ, ബ്രാഡ്മാന്‍ എന്നിവരേക്കാള്‍ മികച്ചവനാണ് കോലി'; മൈക്കല്‍ വോണ്‍
 • മൂന്ന് ക്യൂബന്‍ കുട്ടികളുടെ അച്ഛനാണ് താനെന്ന് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ ഏറ്റുപറച്ചില്‍
 • തോളിനേറ്റ പരിക്ക്; കെയ്ന്‍ വില്യംസണ് സ്‌കാനിങ്
 • Write A Comment

   
  Reload Image
  Add code here