യുവെന്റസില്‍ ഫ്രീകിക്കുകളെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് വിലക്ക്

Fri,Nov 09,2018


യുവെന്റസിനായി ഇനി റൊണാള്‍ഡോ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കില്ലെന്ന് ടീം മാനേജര്‍ മാസ്സിമിലിയാനോ അല്ലെഗ്രി അറിയിച്ചു. റോണോയ്ക്കു പകരം ഡിബാലയോ മിറലെം പിയാനിച്ചോ ആകും ഇനിമുതല്‍ ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ എടുക്കുക.

ഫ്രീകിക്ക് എടുക്കുന്നതില്‍ ഡിബാലയും പിയാനിച്ചും പുലര്‍ത്തുന്ന മികവ് റൊണാള്‍ഡോയ്ക്ക് അറിയാമെന്നും അതിനാല്‍ തന്നെ അവര്‍ക്കായി ക്ലോസ് റേഞ്ച് ഫ്രീകിക്കുകള്‍ വിട്ടുകൊടുക്കുകയുമായിരുന്നുവെന്നുമാണ് അല്ലെഗ്രി പ്രതികരിച്ചത്. എന്നാല്‍ ദൂരക്കൂടുതലുള്ള ഫ്രീകിക്കുകള്‍ അദ്ദേഹം തന്നെ എടുക്കുമെന്നും അല്ലെഗ്രി വ്യക്തമാക്കി.

യുവെന്റസ് ഡ്രസ്സിങ് റൂമില്‍ നിന്ന് റൊണാള്‍ഡോയ്ക്ക് ഒപ്പമുള്ള ഒരു ഫോട്ടോ ഡിബാല ട്വിറ്ററില്‍ പങ്കുവെച്ചതോടെയാണ് ഈ ഫ്രീകിക്ക് വിവാദം ആരംഭിക്കുന്നത്. ചിത്രത്തിനു പിന്നില്‍ ഡ്രസിങ് റൂമില്‍ ഒട്ടിച്ചിരുന്ന ചാര്‍ട്ട് ആരാധകര്‍ ശ്രദ്ധിക്കുകയായിരുന്നു. അതില്‍ ഒരിടത്തും ആദ്യ ചോയിസായി റൊണാള്‍ഡോയുടെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് അല്ലെഗ്രിക്കു തന്നെ കാര്യങ്ങള്‍ വിശദമാക്കേണ്ടി വന്നത്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here