'നിങ്ങള്‍ ആ പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി'- ഗംഭീറിനുള്ള മറുപടി അസ്ഹര്‍ പിന്‍വലിച്ചു

Wed,Nov 07,2018


കൊല്‍ക്കത്ത ടിട്വന്റി മത്സരത്തിന് മുന്നോടിയായി മണിമുഴക്കാനുള്ള അവകാശം മുന്‍ ക്യാപ്റ്റന്‍ അസറുദ്ദീനെ ഏല്‍പിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്‍ തുടരുന്നു. അസറുദ്ദീനെ ഇതിനായി തെരഞ്ഞെടുത്തതിനെതിരെ ഗൗതം ഗംഭീര്‍ രംഗത്ത് വന്നിരുന്നു. ഗംഭീറിന് മറുപടിയുമായി അസറുദ്ദീനുമെത്തിയതോടെ വിവാദം കൊഴുത്തു. എന്നാല്‍ ഇപ്പോള്‍ തന്റെ ട്വീറ്റ് പിന്‍വലിച്ചിരിക്കയാണ് അസറുദ്ദീന്‍.
ഗൗതം ഗംഭീറിന്റെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍മറുപടി നല്‍കി . ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ ടിട്വന്റിക്ക് മുമ്പായി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ മണിയടിക്കാന്‍ അസ്ഹറുദ്ദീനെ ചുമതലപ്പെടുത്തിയതായിരുന്നു ഗംഭീറിന്റെ വിമര്‍ശനത്തിന് കാരണം. ഒത്തുകളിയെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ട ഒരു താരത്തെ ഇത്തരം ചടങ്ങുകള്‍ക്ക് ക്ഷണിച്ച ബി.സി.സി.ഐയേയും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനേയും ചോദ്യം ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

എന്നാല്‍ ഇതിന് മറുപടിയുമായി ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ രംഗത്തെത്തുകയായിരുന്നു. ഓരോന്ന് ട്വീറ്റ് ചെയ്യുന്നതിന് മുമ്പെ നന്നായി ആലോചിക്കണമെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം ഗംഭീര്‍ സുഖിപ്പിച്ചാല്‍ മതിയെന്നും അസ്ഹര്‍ ട്വീറ്റില്‍ പറയുന്നു. അസ്ഹറെന്നാല്‍ മികച്ചൊരു ക്രിക്കറ്റ് താരമാണ്. നിയമത്തിന്റെ കണ്ണില്‍ അയാള്‍ കുറ്റക്കാരനല്ല. ഗംഭീര്‍ ഒരു പ്രത്യേക പാര്‍ട്ടിയെ മാത്രം സുഖിപ്പിച്ചാല്‍ മതി. അനുഭവസമ്പത്തുള്ള ഒരു മുന്‍താരത്തോട് ഒന്നും പറയേണ്ടതില്ല. ഒരു ക്രിക്കറ്ററെന്ന നിലയില്‍ അയാള്‍ താങ്കളേക്കാള്‍ മികച്ചവനാണ്. ആലോചിച്ച് മാത്രം ട്വീറ്റ് ചെയ്യുക. അസ്ഹര്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇപ്പോള്‍ ഈ ട്വീറ്റ് അസ്ഹറിന്റെ അക്കൗണ്ടിലില്ല. ആ ട്വീറ്റ് അസ്ഹര്‍ നീക്കം ചെയ്യുകയായിരുന്നു. കൂടുതല്‍ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തേണ്ടെന്നു കരുതിയാകും അസ്ഹര്‍ ട്വീറ്റ് കളഞ്ഞതെന്നാണ് ആരാധകര്‍ പറയുന്നത്.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here