ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെ ലൈംഗിക ആരോപണം

Wed,Oct 10,2018


മുംബൈ: ശ്രീലങ്കയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരെ ലൈംഗിക ആരോപണം. മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഒരു വിമാനത്തിലെ ജീവനക്കാരിയുടെ (ഫ്‌ളൈറ്റ് അറ്റന്‍ഡന്റ്) ആരോപണം. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഒപ്പം ജീവിതത്തില്‍ താന്‍ നേരിട്ട മറ്റു പീഡനങ്ങളെക്കുറിച്ചും യുവതി വ്യക്തമാക്കുന്നു. ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം നടക്കുന്നത്. ഹോട്ടലില്‍ വെച്ച് രണതുംഗ യുവതിയുടെ അരയില്‍ കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി എഫ്ബി പോസ്റ്റില്‍ പറയുന്നു. ഹോട്ടല്‍ ജുഹു സെന്ററിലെ എലിവേറ്ററില്‍ വെച്ച് ക്രിക്കറ്റ് ആരാധികയായ എന്റെ സഹപ്രവര്‍ത്തക ഇന്ത്യയുടേയും ശ്രീലങ്കയുടേയും താരങ്ങളെ കണ്ടു. തുടര്‍ന്ന് റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാമെന്ന് അവള്‍ പറഞ്ഞു. അവളുടെ സുരക്ഷ ആലോചിച്ച് ഞാനും കൂടെപ്പോകാന്‍ തീരുമാനിച്ചു. ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ മദ്യം തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എനിക്ക് ആകെ പേടിയായി. കൈയില്‍ കരുതിയിരുന്ന വെള്ളക്കുപ്പിയും പിടിച്ച് ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. അവര്‍ ഏഴു പേരുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും. റൂമിന്റെ വാതില്‍ അടച്ച് ചെയ്ന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് ഞാന്‍ അവളോട് പറഞ്ഞു. എന്നാല്‍ ക്രിക്കറ്റ് ആരാധികയായ അവള്‍ താരങ്ങളെ കണ്ട് അന്തംവിട്ട് നില്‍ക്കുകയായിരുന്നു. അവിടെയുള്ള നീന്തല്‍ക്കുളത്തിന്റെ കരയിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അവള്‍. രാത്രി ഏഴു മണിയായിക്കാണും. ഹോട്ടലിന്റെ പിറകിലുള്ള മങ്ങിയ വെളിച്ചമുള്ള, ശൂന്യമായ വഴിയായിരുന്നു അത്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവളെ കണ്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കാഴ്ച്ചക്ക് അപ്പുറവുമായിരുന്നു.

പെട്ടെന്ന് രണതുംഗ എന്റെ അരയില്‍ കടന്നുപിടിച്ചു. എന്റെ മാറിടത്തിലേക്ക്‌ കൈകള്‍ കൊണ്ടുവന്നു. ആകെ പേടിച്ചരണ്ട ഞാന്‍ നിലവിളിച്ചു. അയാളുടെ കാലിലും കാല്‍പാദത്തിലുമെല്ലാം എനിക്ക് കഴിയുംവിധം ചവിട്ടി വേദനിപ്പിച്ചു. ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ഞാന്‍ ഭീഷണിപ്പെടുത്തി. ഒരു ശ്രീലങ്കക്കാരന്‍ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. കിട്ടിയ അവസരത്തില്‍ അയാളെ തള്ളിയിട്ട് ഒട്ടും സമയം കളയാതെ ഞാന്‍ റിസപ്ഷനിലേക്ക് ഓടി. എന്നാല്‍ 'ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ' എന്നായിരുന്നു റിസപ്ഷനിസ്റ്റിന്റെ മറുപടി. അവരെന്ന സഹായിച്ചതുമില്ല. യുവതി ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.

1996 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും രണതുംഗയുടെ അക്കൗണ്ടിലുണ്ട്. ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ 54-കാരനായ രണതുംഗ പിന്നീട് ഡെമോക്രാറ്റിക് നാഷണല്‍ അലയന്‍സില്‍ ചേരുകയായിരുന്നു.

Other News

  • കോലിക്കെതിരേ നസറുദ്ദീന്‍ ഷാ
  • പെര്‍ത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു ; ഓസീസിന്റെ ജയം 146 റണ്‍സിന്
  • കളിക്കളത്തില്‍ ഉരസിയ കോലിക്കും പെയ്‌നിനും അമ്പയറുടെ താക്കീത്
  • മെസ്സി മാജിക്കില്‍ ബാഴ്‌സലോണയ്ക്ക് വിജയം
  • ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ണമെന്റില്‍ പി.വി. സിന്ധുവിന് സൂപ്പര്‍ സീരീസ് കിരീടം
  • ഇഷാന്തിന്റെ ഒരോവറിലെ ആറു പന്തും നോ ബോള്‍; ഇന്ത്യയുടെ വിജയം ചോദ്യം ചെയ്ത് ഫോക്‌സ് സ്‌പോര്‍ട്‌സ്
  • രചനോക് ഇന്റാനോണിനെ തോല്‍പ്പിച്ച് സിന്ധു വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ ഫൈനലില്‍
  • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
  • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
  • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
  • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
  • Write A Comment

     
    Reload Image
    Add code here