ചൈനയ്‌ക്കെതിരായ സൗഹൃദ മത്സരം; അനസും ആഷിഖും ഇന്ത്യന്‍ ടീമില്‍

Wed,Oct 10,2018


ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍. മലപ്പുറം സ്വദേശികളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനുമാണ് 22 അംഗ ടീമില്‍ ഇടം പിടിച്ചത്. ചൊവ്വാഴ്ച്ചയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ടീമിനെ പ്രഖ്യാപിച്ചത്. വിസ പ്രശ്‌നംമൂലം ബല്‍വന്ത് സിങ് ടീമിലില്ല. ഒക്ടോബര്‍ 13-ന് ചൈനയിലാണ് മത്സരം. അതേസമയം അനസുമായുള്ള പ്രതിരോധത്തിലെ കൂട്ടുകെട്ട് ചൈനയുമായുള്ള മത്സരത്തില്‍ നിര്‍ണായകമാകുമെന്ന് സന്ദേശ് ജിങ്കന്‍ വ്യക്തമാക്കി. അനസും ഞാനും തമ്മില്‍ മികച്ച ധാരണയിലാണ് കളിക്കുക. കൂടുതല്‍ മത്സരം കളിക്കുന്നതിന് അനുസരിച്ച് ഈ ധാരണ ശക്തമായി വരും. ജിങ്കന്‍ വ്യക്തമാക്കുന്നു.

ചൈനക്കെതിരെ നൂറ് ശതമാനം പ്രകടനം ഇന്ത്യ കളിക്കളത്തില്‍ പുറത്തെടുക്കണം. ചൈന ഇന്ത്യയെക്കാള്‍ മികച്ച ടീമാണെന്നും അവര്‍ക്ക് ഒരു രാജ്യാന്തര ടീമെന്ന നിലയില്‍ മികച്ച ചരിത്രമാണുള്ളതെന്നും ജിങ്കന്‍ പറഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അടുത്ത കാലത്ത് കളിച്ച ഏറ്റവും ശക്തരായ എതിരാളികള്‍ ആയിരിക്കും ചൈന. ഏഷ്യാകപ്പിന് മുന്നോടിയായാണ് ഇന്ത്യ, ചൈനക്കെതിരെ സൗഹൃദ മത്സരം കളിക്കുന്നത്.

ടീം: ഗുര്‍പ്രീത് സിങ് സാന്ധു, അമരീന്ദര്‍ സിങ്, കരണ്‍ജിത് സിങ് (ഗോള്‍ കീപ്പര്‍), പ്രീതം കോട്ടാല്‍, സാര്‍ഥിക് ഗോലൂയ്, സന്ദേശ് ജിംഗാന്‍, അനസ്, സാലേം രഞ്ജന്‍ സിങ്, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ് (പ്രതിരോധം), ഉദാന്ത സിങ്, നിഖില്‍ പൂജാരി, പ്രണോയ് ഹാല്‍ദാര്‍, റൗളിന്‍ ബോര്‍ഗസ്, അനിരുഥ് ഥാപ്പ, വിനീത് റായ്, ഹോളിച്ചരണ്‍ നര്‍സാറി, ആഷിഖ് (മധ്യനിര), സുനില്‍ ഛേത്രി, ജെജെ ലാല്‍ പെഖുല, സുമിത് പാസി, ഫാറുഖ് ചൗധരി (മുന്നേറ്റം).

Other News

  • കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കില്ല
  • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
  • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
  • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
  • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
  • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
  • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
  • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
  • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
  • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
  • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
  • Write A Comment

     
    Reload Image
    Add code here