ജപ്പാന്‍ ഓപ്പണ്‍; സിന്ധു രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്ത്, ശ്രീകാന്ത് മുന്നോട്ട്

Fri,Sep 14,2018


ടോക്കിയോ: ജക്കാര്‍ത്ത ഏഷ്യൻ ഗെയിംസ് ഫൈനലിലെ തോല്‍വിയുടെ നിരാശ മാറും മുന്‍പ് ഇന്ത്യയുടെ പി.വി. സിന്ധുവിന് വീണ്ടും തോല്‍വി. ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ സിന്ധു തോറ്റു പുറത്തായി. ചൈനീസ് താരം ഫാങ്ജി ഗാവോയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചത്. സ്‌കോര്‍: 18-21, 19-21. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് സിന്ധു ഒരു ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ തോറ്റ് പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡെന്‍മാര്‍ക്ക് ഓപ്പണിലാണ് സിന്ധു അവസാനമായി ഒരു ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്തായത്. വെറും 55 മിനിറ്റു മാത്രമാണ് മത്സരം നീണ്ടത്. ഇക്കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ സിന്ധു ലോക 13-ാം നമ്പര്‍ താരം സായക തകാഹാഷിയെയാണ് ആദ്യ റൗണ്ടില്‍ തോല്‍പിച്ചത്.

അതേസമയം പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയും പുറത്തായി. ലോക 10-ാം നമ്പര്‍ താരം ഇന്‍ഡൊനീഷ്യയുടെ ആന്റണി സിനിസുക ജിന്‍ടിങ്ങിനോടായിരുന്നു പ്രണോയിയുടെ തോല്‍വി. സ്‌കോര്‍: 14-21, 17-21. പ്രണോയി തോറ്റപ്പോള്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ വിന്‍സെന്റ് കി വിങ് വോങ്ങിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. കൊറിയയുടെ ലി ഡോങ് കിയോണാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതിനിധിയാണ് ശ്രീകാന്ത്.

Other News

  • രവീന്ദ്ര ജഡേജ ഏഷ്യാ കപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമായി
  • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
  • സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ സമനിലയില്‍ തളച്ചു; ഏഷ്യാകപ്പില്‍ നിന്നും അഫ്ഗാന്‍ തലയുയര്‍ത്തി മടങ്ങി
  • കോലി ഖേല്‍രത്‌ന ഏറ്റുവാങ്ങി; ജിന്‍സണ്‍ ജോണ്‍സണ്‍ അര്‍ജുന പുരസ്‌കാരവും ബോബി അലോഷ്യസ് ധ്യാന്‍ചന്ദ് പുരസ്‌കാരവും സ്വീകരിച്ചു
  • സൈനയും കശ്യപും വിവാഹിതരാകുന്നു
  • ന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന
  • അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി
  • മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്
  • അണ്ടര്‍-16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
  • തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ
  • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
  • Write A Comment

     
    Reload Image
    Add code here