ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് തോല്‍വി; കോലിയ്‌ക്കെതിരെ ഗവാസ്‌ക്കര്‍

Thu,Sep 13,2018


ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയ്‌ക്കെതിരെ മുന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത്. കോലി ബാറ്റിങ്ങില്‍ ശോഭിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന രീതിയില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്ന് ഗവാസ്‌ക്കര്‍ പറഞ്ഞു. പരിചയക്കുറവാണ് ഇതിന് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.

'' അയാള്‍ ഇനിയുമേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. നേരത്തെ ദക്ഷിണാഫ്രിക്കയിലും ഇപ്പോഴിതാ ഇംഗ്ലണ്ടിലും നമ്മള്‍ കണ്ടതുപോലെ, കൃത്യസമയത്ത് ഫീല്‍ഡിങ്, ബൗളിങ് മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ അത് മത്സരഫലത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേനെ. അത്തരം കാര്യങ്ങള്‍ നമുക്കിവിടെ കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹം നായകസ്ഥാനം ഏറ്റെടുത്തിട്ട് ഏതാനും വര്‍ഷങ്ങളല്ലേ ആയിട്ടൊള്ളൂ, അതിന്റെ പരിചയക്കുറവ് കാണാനുണ്ട്.'' ഗാവസ്‌കര്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദേശത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച ടീമാണ് ഇപ്പോഴുള്ളതെന്ന രവി ശാസ്ത്രിയുടെ പ്രസാതവനയോട് യോജിക്കുന്നുണ്ടോ എന്ന കാര്യം കോലിയോട് ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ നടപടി അനവസരത്തിലായിപ്പോയെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ആ സമയത്ത് കോലി ചിലപ്പോള്‍ പരാജയത്തിന്റെ നിരാശയിലായിരിുന്നിരിക്കില്ലേയെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

കൂടാതെ രവി ശാസ്ത്രിയുടെ പ്രസ്താവന മുന്‍ ഇന്ത്യന്‍ ടീമുകളെ അപമാനിക്കുന്നതാണെന്ന് തോന്നുന്നില്ലെന്നും ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി.

Other News

  • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
  • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
  • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
  • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
  • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
  • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
  • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
  • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
  • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
  • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
  • മുനാഫ് പട്ടേല്‍ വിരമിച്ചു
  • Write A Comment

     
    Reload Image
    Add code here