കൗണ്ടിയില്‍ മുരളി വിജയ് തിളങ്ങി

Mon,Sep 10,2018


മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ മുരളി വിജയ് കൗണ്ടി ക്രിക്കറ്റില്‍ എസെക്‌സിനായി തിളങ്ങി. ഡിവിഷണ്‍ വണ്ണിലെ മത്സരത്തില്‍ നോട്ടിങ്ഹാംഷെയറിനെതിരെ ഇന്ത്യന്‍ താരം അര്‍ദ്ധ സെഞ്ചുറി നേടി.

ആദ്യം ബാറ്റുചെയ്ത നോട്ടിങ്ഹാംഷെയര്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി. 50 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് പേസര്‍ ജാമീ പോര്‍ട്ടറുടെ ബൗളിങ്ങിന് മുന്നില്‍ നോട്ടിങ്ഹാംഷെയര്‍ 58.1 ഓവറില്‍ ഓള്‍ഔട്ടാകുകയായിരുന്നു.

ഓപ്പണിങ്ങിറങ്ങിയ മുരളി വിജയും നിക്ക് ബ്രൗണും മികച്ച തുടക്കമാണ് എസെക്‌സിന് നല്‍കിയത്. ഇരുവരും 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബ്രൗണ്‍ 24 റണ്‍സിന് പുറത്തായപ്പോള്‍ 95 പന്തില്‍ 56 റണ്‍സാണ് മുരളി വിജയ് അടിച്ചെടുത്തത്. ഒമ്പത് ബൗണ്ടറിയും ഇതിലുള്‍പ്പെടുന്നു.

നേരത്തെ മോശം ഫോമിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മുരളി വിജയിയെ ഒഴിവാക്കിയിരുന്നു. ലോര്‍ഡ്‌സിലും എഡ്ജ്ബാസ്റ്റണിലും തിളങ്ങാനാകാതിരുന്നതോടെ അവസാന മൂന്ന് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് മുരളി വിജയിയെ പുറത്താക്കുകയായിരുന്നു. എഡ്ബാസ്റ്റണില്‍ ആകെ 26 റണ്‍സാണ് മുരളി വിജയ് നേടിയത്.

Other News

 • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
 • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
 • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • Write A Comment

   
  Reload Image
  Add code here