മാലദ്വീപിനെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ സെമിയില്‍; അടുത്ത എതിരാളി പാകിസ്താന്‍

Mon,Sep 10,2018


ധാക്ക: സാഫ് കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ നിലവിലെ ജോതാക്കളായ ഇന്ത്യ സെമിയില്‍ കടന്നു. ധാക്കയിലെ ബംഗബന്ധു സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ മാലദ്വീപിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ അണ്ടര്‍ 23 ടീം തോല്‍പ്പിച്ചത്.

36-ാം മിനിറ്റില്‍ നിഖില്‍ പൂജാരിയും 44-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുകളുമായി ആധികാരികമായാണ് ഇന്ത്യയുടെ സെമി പ്രവേശനം.

ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയേയും എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മലയാളി താരം ആഷിഖ് കുരുണിയന്‍ ഇന്ത്യന്‍ ജഴ്സിയില്‍ തന്റെ കന്നി ഗോള്‍ നേടിയിരുന്നു. ബുധനാഴ്ച നടക്കുന്ന സെമിയില്‍ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍.

Other News

 • ന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമി കരയിലെത്തി; ഇനി ആംസ്റ്റര്‍ഡാം ദ്വീപില്‍ വൈദ്യപരിശോധന
 • അഞ്ച് ക്യാപ്റ്റന്‍മാരെ വാതുവെപ്പുകാര്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി ഐസിസി
 • മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്
 • അണ്ടര്‍-16 ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍പ്പില്‍ ഇന്ത്യ ഇറാനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
 • തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ട് അഫ്ഗാനെതിരേ ഇന്ത്യ
 • മെസ്സി ഗോളടിച്ചിട്ടും ബാഴ്‌സയ്ക്ക് സമനില; ക്രിസ്റ്റ്യാനോയുടെ ഗോളില്‍ യുവന്റസിന് വിജയം
 • പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍
 • ചെല്‍സിക്ക് സമനില; ആഴ്‌സണലിന് വിജയം
 • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
 • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
 • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
 • Write A Comment

   
  Reload Image
  Add code here