ഇറ്റലിയെ ഒറ്റ ഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍

Mon,Sep 10,2018


ലിസ്ബണ്‍: യുവേഫാ നാഷണ്‍സ് കപ്പില്‍ പോര്‍ച്ചുഗലിന് വിജയം. ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. 48-ാം മിനിറ്റില്‍ ആന്ദ്രെ സില്‍വ പോര്‍ച്ചുഗലിന്റെ വജയഗോള്‍ നേടി. ഇതോടെ ലീഗ് എ ഗ്രൂപ്പ് ത്രീയില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ സില്‍വയേയും ബര്‍മയേയും ബെര്‍ണാഡോയേയും അണിനിരത്തിയാണ് ആക്രമണങ്ങള്‍ നയിച്ചത്. ഒടുവില്‍ 48-ാം മിനിറ്റില്‍ ബര്‍മയുടെ ക്രോസില്‍ നിന്ന് ആന്ദ്രെ സില്‍വ ലക്ഷ്യം കണ്ടു.

കഴിഞ്ഞ സീസണില്‍ എസി മിലാന് വേണ്ടി കളിച്ച ആന്ദ്രെ സില്‍വ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ എസി മിലാന്‍ വായ്പാടിസ്ഥാനത്തില്‍ സില്‍വയെ സെവിയ്യക്ക് കൈമാറി. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സില്‍വയ്ക്ക് ഈ ഗോള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല.

Other News

 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
 • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
 • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
 • കേരള ബ്ലാസ്‌റ്റേഴ്‌സിനെ എം.എ. യൂസഫ് അലി ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്ത
 • കെനിയന്‍ താരം മാരത്തണില്‍ ലോക റെക്കോഡ് തിരുത്തി
 • ഒരു ഗോളിന് പിന്നില്‍ നിന്നശേഷം ബാഴ്‌സ തിരിച്ചടിച്ചു; റയലിന് സമനില
 • അഞ്ചില്‍ അഞ്ചിലും വിജയം; 100 വര്‍ഷം പഴക്കമുള്ള റെക്കോഡ് ആവര്‍ത്തിച്ച് ചെല്‍സിയും ലിവര്‍പൂളും
 • Write A Comment

   
  Reload Image
  Add code here