യുവേഫ നാഷണ്‍സ് ലീഗില്‍ ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി.

Sun,Sep 09,2018


പാരിസ്: യുവേഫ നാഷണ്‍സ് ലീഗില്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സിന് വിജയം. പാരിസില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ഫ്രാന്‍സ് പരാജയപ്പെടുത്തി. ലോകകപ്പിന് ശേഷം ഫ്രാന്‍സ് നേടുന്ന ആദ്യ വിജയമാണിത്. കഴിഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെ ജര്‍മനി സമനിലയില്‍ കുരുക്കിയിരുന്നു. മത്സരം തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ പി.എസ്.ജി താരം എംബാപ്പെയിലൂടെ ഫ്രാന്‍സ് ലീഡ് നേടി. പിന്നീട്ം 67-ാം മിനിറ്റിലാണ് നെതര്‍ലന്‍ഡ്‌സ് ലോകചാമ്പ്യന്‍മാരെ ഒപ്പം പിടിച്ചത്. റയാന്‍ ബാബെലായിരുന്നു ഗോള്‍ സ്‌കോറര്‍.

എന്നാല്‍ ഏഴ് മിനിറ്റിനുള്ളില്‍ ഫ്രാന്‍സ് വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. മെന്‍ഡിയുടെ പാസില്‍ ഒളിവര്‍ ജിറൗഡാണ് ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ജഴ്‌സിയില്‍ ജിറൗഡിന്റെ മുപ്പത്തി രണ്ടാമത്തെ ഗോളായിരുന്നു അത്. നിലവില്‍ ലീഗ് എയില്‍ ഗ്രൂപ്പ് ഒന്നില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ഒന്നാമതാണ് ഫ്രാന്‍സ്. ജര്‍മനിയും നെതര്‍ലന്‍ഡ്‌സുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Other News

 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • ആരാധകര്‍ക്ക് നേരെ ആക്രമണം; വെച്ചുപൊറുപ്പിക്കില്ലെന്ന് എഫ്‌സി ഗോവ
 • യുവെന്റസില്‍ ഫ്രീകിക്കുകളെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് വിലക്ക്
 • ഹോക്കി ലോകകപ്പ്; ശ്രീജേഷ് ടീമില്‍, സുനിലും രൂപീന്ദറുമില്ല
 • 'ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലെങ്കില്‍ രാജ്യം വിട്ടുപോകൂ'- ആരാധകനോട് കോലി
 • Write A Comment

   
  Reload Image
  Add code here