അര്‍പീന്ദര്‍സിംഗിന് ഐ.എ.എ.എഫ്. കോണ്ടിനെന്റല്‍ കപ്പ് മീറ്റില്‍ വെങ്കലം

Sun,Sep 09,2018


ഒസ്ട്രാവ: ഐ.എ.എ.എഫ്. കോണ്ടിനെന്റല്‍ കപ്പ് മീറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍താരം അര്‍പീന്ദറിന് വെങ്കലം. ട്രിപ്പിള്‍ ജമ്പില്‍ 16.59 മീറ്റര്‍ ചാടിയാണ് മെഡല്‍ നേട്ടത്തിലേക്കെത്തിയത്. ആദ്യമായിട്ടാണ് ഇന്ത്യന്‍താരം മെഡല്‍ നേടുന്നത്. ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണജേതാവാണ് അര്‍പീന്ദര്‍. അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്‌ലര്‍ (17.59 മീ.) സ്വര്‍ണവും ബുര്‍ക്കിനാഫാസോയുടെ ഹ്യൂഗോസ് ഫാബ്രിക് സാന്‍ഗോ (17.02 മീ.) വെള്ളിയും നേടി. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16.77 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ സ്വര്‍ണം നേടിയത്. കോണ്ടിനെന്റല്‍ കപ്പില്‍ ഇനി ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സനും മത്സരിക്കുന്നുണ്ട്.

Other News

 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here