സെറീനയെ വീഴ്ത്തി; യുഎസ് ഓപ്പണ്‍ കിരീടംനവോമി ഒസാക്കയ്ക്ക്‌

Sun,Sep 09,2018


ന്യൂയോര്‍ക്ക്: സെറീന വില്ല്യംസിനെ വീഴ്ത്തി ഈ വര്‍ഷത്തെ യു.എസ് ഓപ്പണ്‍ കിരീടത്തില്‍ ജപ്പാന്‍കാരിയായ നവോമി ഒസാക്ക മുത്തമിട്ടു. നാടകീയ സംഭവങ്ങള്‍ അരങ്ങേറിയ യുഎസ് ഓപ്പണ്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (6-2,6-4) ഒസാക്കയുടെ ജയം.

വിവാദങ്ങള്‍ക്കൊടുവിലാണ്‌ ഒസാക്കയുടെ കിരീടധാരണം. മത്സരത്തിനിടെ പോയിന്റ് വെട്ടിക്കുറച്ച അമ്പയറോട് തര്‍ക്കിച്ച സെറീന, നിങ്ങള്‍ കള്ളനാണെന്ന് വിരല്‍ചൂണ്ടി സംസാരിച്ചു. രണ്ടാം സെറ്റ് 3-2 എന്ന നിലയില്‍ നില്‍ക്കെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞു പൊട്ടിച്ചതിന് സെറീനയുടെ പോയിന്റ് വെട്ടിക്കുറച്ചതായിരുന്നു പ്രകോപന കാരണം.

കൂവലോടെയാണ് അമ്പയറുടെ നടപടി ആര്‍തര്‍ ആഷെയിലെ 24,000ത്തോളം വരുന്ന കാണികള്‍ ഏറ്റെടുത്തത്. വിവാദങ്ങള്‍ക്കിടെ 6-2,6-4 എന് അനായാസ സ്‌കോറിന് സെറീനയെ വീഴ്ത്തി ഒസാക്ക കിരീടം ചൂടുകയും ചെയ്തു. മത്സരത്തിനു ശേഷം അമ്പയറ്ക്ക് കൈ കൊടുക്കാന്‍ പോലും സെറീന നിന്നില്ല. എന്നാല്‍ അവസാന ചടങ്ങില്‍ എതിരാളിയ്ക്ക് പ്രശംസ ചൊരിഞ്ഞു. അവളുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്, കൂവലോടെയല്ല ആഘോഷിക്കേണ്ടത്. സെറീന കാണികളോടായി പറഞ്ഞു.

ഒരു ഗ്രാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ജപ്പാനീസ് താരമായി മാറി ഇതോടെ 20-കാരിയായ നവോമി ഒസാക്ക. 24-ാം ഗ്ലാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സെറീനക്ക് ജയിച്ചിരുന്നെങ്കില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താനാകുമായിരുന്നു.

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here