ലയണല്‍ മെസ്സിയില്ലാതെ കളിച്ച അര്‍ജന്റീന ഗ്വാട്ടിമലയെ മൂന്നു ഗോളിന് തോല്‍പ്പിച്ചു

Sat,Sep 08,2018


കാലിഫോര്‍ണിയ: ലോകകപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീനക്ക് വിജയത്തുടക്കം. ലയണല്‍ മെസ്സിയില്ലാതെ കളിച്ച അര്‍ജന്റീന സൗഹൃദമത്സരത്തിൽ ഗ്വാട്ടിമലയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു.

ഗോണ്‍സാലോ മാര്‍ട്ടിന്‍സും ജിയോവാനി ലോ സെല്‍സോയും ജിയോവാനി സിമിയോണിയും അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. അത്‌ലറ്റിക്കോ ഡി മഡ്രിഡിന്റെ പരിശീലകനായ ഡീഗോ സിമിയോണിയുടെ മകനാണ് ഗോള്‍ നേടിയ ജിയോവാനി സിമിയോണി. ജിയോവാനിയുടെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്.

ഫിഫ റാങ്കിങ്ങില്‍ 146-ാം സ്ഥാനക്കാരായ ഗ്വാട്ടിമലെയ്ക്കിതിരേ സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെയാണ് അര്‍ജന്റീന കളത്തിലറങ്ങിയത്. പൗലോ ഡിബാല, സെര്‍ജിയോ അഗ്യൂറോ, ഏയ്ഞ്ചല്‍ ഡി മരിയ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നിവരെയെല്ലാം പുറത്തിരുത്തിയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. ബുധനാഴ്ച കൊളംബിയയ്‌ക്കെതിരായാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here