സെറീനയ്ക്ക് 31-ാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍

Fri,Sep 07,2018


ന്യൂയോര്‍ക്ക്: സെറീന വില്യംസ് യു.എസ് ഓപ്പണിന്റെ ഫൈനലില്‍ കടന്നു. വ്യാഴാഴ്ച നടന്ന സെമിയില്‍ അനസ്തസിജ സെവസ്തോവയെ തോല്‍പ്പിച്ചാണ് സെറീനയുടെ ഫൈനല്‍ പ്രവേശനം. സെറീനയുടെ 31-ാം ഗ്രാന്‍സ്ലാം ഫൈനലാണിത്. ഏഴാം യു.എസ് ഓപ്പണ്‍ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്. സ്‌കോര്‍: 6-3, 6-0. ഇതോടെ 24 ഗ്രാന്‍സ്ലാമെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ഒരു വിജയത്തിന്റെ മാത്രം ദൂരത്താണ് ഈ 36-കാരി. ഫൈനലില്‍ വിജയിക്കാനായാല്‍ ആധുനിക ടെന്നിസില്‍ ആറു യു.എസ് ഓപ്പണ്‍ കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ ക്രിസ് എവേര്‍ട്ടിനെ മറികടക്കാനും സെറീനയ്ക്ക് സാധിക്കും.

ഏഴു മാസം മുന്‍പ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് സെറീനയുടെ ഈ മുന്നേറ്റം. സെറീനയുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കൂടിയാണിത്. ജപ്പാന്റെ നവോമി ഒസാക്കയാണ് ഫൈനലില്‍ സെറീനയുടെ എതിരാളി. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പായ മാഡിസണ്‍ കീസിനെ മറികടന്നാണ് ഒസാക്ക ഫൈനലിലിടം പിടിച്ചത്. ഇതോടെ ഒരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ജപ്പാന്‍ വനിതയെന്ന റെക്കോര്‍ഡ് ഒസാക്കയുടെ പേരിലായി.

Other News

 • ടിട്വന്റി ലോകകപ്പ് : ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്
 • വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷന്‍ സിങ്ങ് ബേദി
 • സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
 • ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് വിജയം
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • Write A Comment

   
  Reload Image
  Add code here