റൊണാള്‍ഡോയുടെ വാര്‍ഷിക ശമ്പളം 257.3 കോടി രൂപ!

Wed,Sep 05,2018


ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ വാര്‍ഷിക ശമ്പളം ലഭിക്കുന്ന താരങ്ങളുടെ കണക്ക് പുറത്ത് . റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസില്‍ ചേര്‍ന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍യാണ് പട്ടികയില്‍ മുന്നില്‍. പട്ടികയില്‍ രണ്ടാമതുള്ള താരത്തിന് ലഭിക്കുന്നതിന്റെ മൂന്നിരട്ടിയോളം അധിക തുകയാണ് റൊണാള്‍ഡോയ്ക്ക് ലഭിക്കുന്നത്.നികുതി ഒഴിവാക്കിനിര്‍ത്തിയാല്‍ ഏകദേശം 31 ദശലക്ഷം യൂറോ (ഏകദേശം 257.3 കോടി രൂപ) ആണ് റൊണാള്‍ഡോയുടെ വാര്‍ഷിക ശമ്പളം. അതായത് ആഴ്ചയില്‍ 4.4 കോടിയോളം രൂപ. 105 മില്യന്‍ യൂറോ (ഏകദേശം 845 കോടി രൂപ) യ്ക്കാണ് യുവെന്റസ് റൊണാള്‍ഡോയെ റയലില്‍ നിന്ന് ടൂറിനില്‍ എത്തിച്ചത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് എസി മിലാന്‍ താരം ഗോണ്‍സാലോ ഹിഗ്വെയിനാണ്. 9.5 മില്ല്യന്‍ യൂറോയാണ് (78.85 കോടി രൂപ) ഹിഗ്വെയ്‌ന്റെ വാര്‍ഷിക ശമ്പളം. അതായത് ഒന്നാം സ്ഥാനത്തേക്കുള്ള റൊണാള്‍ഡോയേക്കാള്‍ മൂന്നു മടങ്ങിന്റെ കുറവ്.

നികുതി ഒഴിവാക്കി ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍...
1. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-31.5 മില്ല്യന്‍ യൂറോ (യുവന്റസ്)
2. ഹിഗ്വെയിന്‍-9.5 മില്ല്യന്‍ യൂറോ (എസി മിലാന്‍)
3. പൗളോ ഡിബാല-7 മില്ല്യന്‍ യൂറോ (യുവന്റസ്)
4. മിറാലെം ജനിച്ച്-6.5 മില്ല്യന്‍ യൂറോ (യുവന്റസ്)
5. ഡഗ്ലസ്സ് കോസ്റ്റ-6 മില്ല്യന്‍ യൂറോ (യുവന്റസ്)
6. ജിയാന്‍ലൂജി ഡൊണ്ണരുമ്മാ-6 മില്ല്യന്‍ യൂറോ (എസി മിലാന്‍)
7. ലിയോനാര്‍ഡോ ബൊനൂച്ചി-5.5 മില്ല്യന്‍ യൂറോ (യുവെന്റസ്)
8. എമ്രെ കാന്‍-5 മില്ല്യന്‍ യൂറോ (യുവെന്റസ്)

Other News

 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • ബാലണ്‍ദ്യോര്‍ വിജയിയുടെ പേര് ചോര്‍ന്നു
 • ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ സജീവ രാഷ്ട്രീയത്തിലേക്ക്
 • വിന്‍ഡീസിനെതിരായ ടിട്വന്റി പരമ്പര ഇന്ത്യ തൂത്തുവാരി
 • മിതാലി രാജിന്റെ മികവില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ഏഴ് വിക്കറ്റ് ജയം
 • അവസാന ഏകദിനത്തില്‍ 40 റണ്‍സ് വിജയം; ഓസീസിനെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി
 • മുനാഫ് പട്ടേല്‍ വിരമിച്ചു
 • Write A Comment

   
  Reload Image
  Add code here