ഫിഫ ദ ബെസ്റ്റ് പുരസ്‌കാരപ്പട്ടികയില്‍ ലയണല്‍ മെസ്സിക്ക് ഇടമില്ല

Mon,Sep 03,2018


സൂറിച്ച്: ഫിഫയുടെ മികച്ച താരത്തിനുള്ള അന്തിമപട്ടികയില്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്ക് ഇടമില്ല. തിങ്കളാഴ്ച ഫിഫ പുറത്തിറക്കിയ ദ ബെസ്റ്റ് പുരസ്‌കാരപ്പട്ടികയില്‍ നിലവിലെ ചാമ്പ്യന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കൊപ്പം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഈജിപ്തിന്റെ മുഹമ്മദ് സല എന്നിവര്‍ സ്ഥാനംപിടിച്ചു.

പന്ത്രണ്ട് വര്‍ഷത്തിനുശേഷമാണ് മെസ്സി അവസാന മൂന്നില്‍ സ്ഥാനം കാണാതെ പോകുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ ഒരു താരം പോലും അവസാന പട്ടികയില്‍ ഇടംകണ്ടില്ല. ഈ മാസം 24-ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ ജേതാവിനെ പ്രഖ്യാപിക്കും.

റയല്‍ മഡ്രിഡിനെ തുടര്‍ച്ചയായ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് ക്രിസ്റ്റ്യാനോയെ തുണച്ചത്. റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ മോഡ്രിച്ച് റഷ്യന്‍ ലോകകപ്പിലെ മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും നേടി ഫിഫ ബഹുമതിക്ക് അവകാശമുന്നയിക്കുകയായിരുന്നു. നേരത്തേ ക്രിസ്റ്റ്യാനോയെയും സലയെയും മറികടന്ന് മോഡ്രിച്ച് യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.

ലിവര്‍പൂളിനായി 44 ഗോള്‍ നേടിയ സല അവരെ ചാമ്പ്യന്‍സ് ലീഗില്‍ റണ്ണേഴ്സപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ലിസ്റ്റില്‍ മൂന്നാമതെത്താന്‍ സലയെ സഹായിച്ചത് ഈ നേട്ടമാണ്.
മറ്റുപുരസ്‌കാരങ്ങളിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍:
വനിതാ താരം- അഡാ ഹെജര്‍ബെര്‍ഗ് (ലിയോണ്‍, നോര്‍വേ), ഡെനിഫര്‍ മരോസന്‍ (ലിയോണ്‍, ജര്‍മനി), മാര്‍ത്ത (ഒര്‍ലാന്‍ഡോ പ്രെയ്ഡ്, ബ്രസീല്‍)
ഗോള്‍കീപ്പര്‍-തിബോ കുര്‍ട്ടോയിസ് (ചെല്‍സി, ബെല്‍ജിയം), ഹ്യൂഗോ ലോറിസ്- (ടോട്ടനം, ഫ്രാന്‍സ്), കാസ്പര്‍ ഷ്മീഷല്‍ (ലെസ്റ്റര്‍ സിറ്റി, ഡെന്‍മാര്‍ക്ക്)
പുരുഷ കോച്ച്- സ്ലാട്ട്കോ ഡാലിച്ച് (ക്രൊയേഷ്യ), ദിദിയര്‍ ദെഷാംസ് (ഫ്രാന്‍സ്), സിനദിന്‍ സിദാന്‍- (റയല്‍ മഡ്രിഡ്)

Other News

 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • പരിക്ക്; പിറന്നാള്‍ ദിനത്തില്‍ കണ്ണീരണിഞ്ഞ് നെയ്മര്‍
 • Write A Comment

   
  Reload Image
  Add code here