റാങ്കിങ്ങില്‍ ചരിത്രനേട്ടവുമായി കോലി

Mon,Sep 03,2018


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര അടിയറവച്ചെങ്കിലും ഐ.സി.സി റാങ്കിംഗില്‍ ചരിത്രനേട്ടം കുറിച്ചിരിക്കയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കരിയറിലെ ഏറ്റവുമുയര്‍ന്ന റേറ്റിങ് പോയിന്റുമായി കോലി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.937 റേറ്റിങ് പോയിന്റ്. ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും വ്യക്തിഗത മികവാണ് കോലിയെ തുണച്ചത്. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 48ഉം രണ്ടാം ഇന്നിങ്‌സില്‍ 58ഉം റണ്‍സ് നേടിയിരുന്നു കോലി. 929 റേറ്റിങ് പോയന്റുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്ത്. 847 റേറ്റിങ് പോയന്റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍ മൂന്നാമതാണ്. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടിയ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര ബാറ്റിംഗ് റാങ്കിങ്ങില്‍ ആറാം സ്ഥാനം നിലനിര്‍ത്തി. പതിനെട്ടാം സ്ഥാനത്തുള്ള അജിങ്ക്യാ രഹാനെയാണ് ആദ്യ ഇരുപതിലെ മറ്റൊരു ഇന്ത്യന്‍ താരം.

ഇംഗ്ലണ്ടിന്റെ യുവതാരം സാം കറനും റാങ്കിങ്ങില്‍ മികച്ച കുതിപ്പ് നടത്തി. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 23 സ്ഥാനം മെച്ചപ്പെടുത്തിയ കറന്‍ 43ാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിങ്ങില്‍ 11 സ്ഥാനങ്ങള്‍ കയറിയ കറന്‍ 55ാം സ്ഥാനത്താണ്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ 27 സ്ഥാനം മെച്ചപ്പെടുത്തി പതിനഞ്ചാമതെത്താനും കറനായി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഒന്നാമത്. രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തും ആര്‍.അശ്വിന്‍ എട്ടാമതുമാണ്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറിങ്ങി മൂന്നാമതായി. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിനും ഒരു സ്ഥാനം നഷ്ടമായി. അഞ്ചാം സ്ഥാനത്താണ് അശ്വിനിപ്പോള്‍.

ടെസ്റ്റ് പരമ്പര തോറ്റെങ്കിലും 125 പോയിന്റുമായി ഇന്ത്യ തന്നെയാണ് ഒന്നാം റാങ്കില്‍. 106 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. 97 പോയിന്റുമായി ഇംഗ്ലണ്ട് അഞ്ചാമതാണ്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here