മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍; കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ച് ആഴ്‌സണല്‍

Mon,Sep 03,2018


ലണ്ടന്‍: കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തോല്‍വി നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ബേണ്‍ലിക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ വിജയം. റാഷ്‌ഫോര്‍ഡ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും പോള്‍ പോഗ്ബ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതും യുണൈറ്റഡിനെ തളര്‍ത്തിയില്ല. സാഞ്ചസ്, ലുകാകു, ലിംഗാര്‍ഡ് ത്രയങ്ങള്‍ ബേണ്‍ലി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. അടുത്ത കാലത്ത് യുണൈറ്റഡ് കളിച്ച ഏറ്റവും മികച്ച ഫുട്‌ബോളിന് 27-ാം മിനിറ്റില്‍ ഫലവും ലഭിച്ചു. സാഞ്ചസിന്റെ ഒരു ക്രോസില്‍ നിന്ന് ഹെഡര്‍ വഴി ലുകാകുവാണ് യുണൈറ്റഡിനെ മുന്നില്‍ എത്തിച്ചത്. രണ്ടാം പകുതിയില്‍ ലുകാകു ഒരു അനായാസ ഫിനിഷിലൂടെ രണ്ടാം ഗോളും നേടി.

അതിനു ശേഷമായിരുന്നു നാടകീയത തുടങ്ങിയത്. ആദ്യം റാഷ്‌ഫോര്‍ഡ് നേടിക്കൊടുത്ത പെനാല്‍റ്റി പോള്‍ പോഗ്ബ നഷ്ടപ്പെടുത്തി. അല്‍പ്പസമയത്തിനുള്ളില്‍ ബേണ്‍ലി ഡിഫന്‍ഡര്‍ ബാര്‍ഡ്സ്ലിയുടെ തലയ്ക്ക് തലകൊണ്ട് മുട്ടിയതിന് റാഷ്‌ഫോര്‍ഡിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. അതിനു ശേഷം ഇരുപതോളം മിനുട്ട് യുണൈറ്റഡ് 10 പേരുമായാണ് കളിച്ചത്. മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ വിജയിച്ചു. കാര്‍ഡിഫ് സിറ്റിയെ 3-2നാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. കാര്‍ഡിഫ് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരില്‍ രണ്ട് തവണ പൊരുതി സമനില പിടിച്ച ശേഷമാണ് കര്‍ഡിഫ് തോല്‍വി വഴങ്ങിയത്.

11-ാം മിനിറ്റില്‍ ഒരു കോര്‍ണറില്‍ നിന്ന് ഡിഫന്‍ഡര്‍ മുസ്താഫിയാണ് ആഴ്‌സണലിനെ ആദ്യം മുന്നില്‍ എത്തിച്ചത്. ആ ഗോളിന് ശേഷം ആഴ്‌സണല്‍ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എങ്കിലും പതിയെ കാര്‍ഡിഫ് കളിയിലേക്ക് തിരിച്ചുവന്നു. 45-ാം മിനിറ്റില്‍ കമാരസയിലൂടെ കാര്‍ഡിഫ് സമനില കണ്ടെത്തി. രണ്ടാം പകുതിയില്‍ ഒബാമയങ്ങ് ആഴ്‌സണലിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍ ആ ഗോളിലും കാര്‍ഡിഫ് തകര്‍ന്നില്ല. എട്ട് മിനിറ്റിനുള്ളില്‍ വാര്‍ഡിന്റെ ഒരു ഗംഭീര ഹെഡര്‍ പീറ്റര്‍ ചെക്കിനെ കീഴടക്കി ആഴ്‌സണലിന്റെ വലയില്‍ വീണു. സ്‌കോര്‍ 2-2. മത്സരം സമനിലയിലാക്കാന്‍ ആഴ്‌സണലും ഒരുക്കമല്ലായിരുന്നു. ലകാസെറ്റയുടെ ഒരു ഗംഭീര ഫിനിഷില്‍ 81-ാം മിനിറ്റില്‍ ആഴ്‌സണല്‍ വിജയഗോള്‍ നേടി.

അതേസമയം മറ്റൊരു മത്സരത്തില്‍ ടോട്ടനം തോല്‍വി വഴങ്ങി. വാറ്റ്‌ഫോര്‍ഡാണ് ടോട്ടനത്തെ കീഴക്കിയത് (2-1)

Other News

 • ഇന്ത്യയോട് തോറ്റ പാക്ക് ടീമിനെ വിലക്കണമെന്നാവശ്യപ്പെട്ട് ആരാധകന്‍ കോടതിയില്‍
 • പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല; പകരം ഋഷഭ് പന്ത്
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് വിജയം, ഷക്കീബുല്‍ ഹസന് റെക്കോര്‍ഡ്
 • ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം
 • കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍20 ലോകകപ്പ് കിരീടം
 • വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
 • ബ്രസീല്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
 • തിരിച്ചെത്തിയാലും ധവാന് ഫീല്‍ഡ് ചെയ്യാന്‍ കഴിയില്ലെന്ന് കോച്ച്
 • മഴഭീഷണി: ലോകകപ്പിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ
 • ഓസ്‌ട്രേലിയക്കെതിരേ കറുത്ത ആം ബാന്‍ഡ് ധരിച്ച് പാകിസ്ഥാന്‍
 • ശിഖര്‍ ധവാന്‍ പരിക്കേറ്റ് പുറത്ത്, മുഴുവന്‍ ലോകകപ്പ് മത്സരങ്ങളും നഷ്ടമാകും
 • Write A Comment

   
  Reload Image
  Add code here