പുരുഷന്‍മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിൻസൺ ജോസഫ് സ്വർണം നേടി

Sat,Sep 01,2018


ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്സിൽ നേട്ടം കൊയ്ത് മലയാളിതാരങ്ങള്‍. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിൻസൺ ജോസഫ് സ്വർണം നേടി. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഗെയിംസിൽ കേരളത്തിന്റെ ആദ്യസ്വർണനേട്ടമാണിത്. വനിതകളുടെ 1500 മീറ്ററിൽ പി യു ചിത്ര വെങ്കലം നേടി. 4:12.56 സെക്കൻഡിലാണ് ചിത്ര ഓടിയെത്തിയത്. ബഹ്റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി. അതേസമയം മലയാളിതാരം ശ്രീജേഷ് നയിച്ച ഹോക്കി ടീം സെമിയിൽ മലേഷ്യയോട് തോറ്റു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ തോൽവി. നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യയുടെ നേട്ടം വെങ്കലത്തിലൊതുങ്ങി. ‌ വനിതകളുടെ ‍ഡിസ്കസ് ത്രോയിൽ സീമ പൂനിയ വെങ്കലം നേടി. വനികളുടെ 4 X400 മീറ്റർ റിലെയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 13 സ്വർണവും 20 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 58 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.

Other News

 • ടിട്വന്റി ലോകകപ്പ് : ഇന്ത്യന്‍ വനിതകള്‍ക്ക് എതിരാളികള്‍ ഇംഗ്ലണ്ട്
 • വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഷന്‍ സിങ്ങ് ബേദി
 • സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
 • ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യക്ക് വിജയം
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • 'കളിക്കാനിറങ്ങിയാല്‍ പ്രതിഫലം ബി.സി.സി.ഐ പ്രതിഫലം വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ
 • രഞ്ജി ട്രോഫി:ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് വിജയം
 • ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണ്‍ : സിന്ധു വീണു, ശ്രീകാന്ത്, സമീര്‍ ക്വാര്‍ട്ടറില്‍
 • ശ്വാസകോശത്തെ ബാധിക്കുന്ന ഗുരുതര രോഗം; ജോണ്‍ ഹേസ്റ്റിങ്‌സ് വിരമിച്ചു
 • സായ് അക്കാദമി ഹോസ്റ്റലില്‍ കായിക താരം തൂങ്ങിമരിച്ച നിലയില്‍
 • വിരാട് കോലിയുടെ 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്
 • Write A Comment

   
  Reload Image
  Add code here