കോലിക്ക് വിശ്രമം; ഏഷ്യാ കപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കും

Sat,Sep 01,2018


മുംബൈ: സെപ്റ്റംബര്‍ 15-ന് യു.എ.ഇയില്‍ ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മ ഇന്ത്യയെ നയിക്കും.

ശിഖര്‍ ധവാനാണ് വൈസ് ക്യാപ്റ്റന്‍. മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, അമ്പാട്ടി റായിഡു എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. രാജസ്ഥാനില്‍ നിന്നുള്ള പേസ് ബൗളര്‍ ഖലീല്‍ അഹമ്മദാണ് ടീമിലെ ഏക പുതുമുഖം. ഇന്ത്യക്കു വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ കളിച്ചിട്ടുള്ള താരമാണ് ഖലീല്‍. കഴിഞ്ഞ സീസണ്‍ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലുണ്ടായിരുന്നു.

പരിക്ക് കാരണം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ഭുവനേശ്വര്‍ ടീമില്‍ തിരിച്ചെത്തി. 2017 ഡിസംബറിനു ശേഷം ഇതാദ്യമായാണ് മനീഷ് പാണ്ഡെ ഏകദിന ടീമിലിടം നേടുന്നത്. അടുത്തിടെ നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ ബി ടീം കിരീടം നേടിയത് പാണ്ഡെയുടെ മികവിലായിരുന്നു. ടീമിനെ നയിച്ച പാണ്ഡെ ഒരു സെഞ്ചുറിയും രണ്ടു അര്‍ധസെഞ്ചുറികളുമടക്കം 306 റണ്‍സ് നേടിയിരുന്നു.

ടീം: രോഹിത് ശര്‍മ്മ (നായകന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാട്ടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം.എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്.

ഈ മാസം 15-ാം തീയതി ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഏഷ്യാ കപ്പിലെ ആദ്യ മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ 18-നാണ്.

Other News

 • സര്‍വീസസിന് ആറാം സന്തോഷ് ട്രോഫി കിരീടം
 • ടോട്ടനത്തോട് പകരംവീട്ടി മാഞ്ചസ്റ്റര്‍ സിറ്റി; ലീഗില്‍ ഒന്നാമത്
 • ഇറ്റലിയിലും കിരീടവുമായി ക്രിസ്റ്റ്യാനോ; യുവന്റസ് സീരി എ ചാമ്പ്യന്‍മാര്‍
 • ബോക്‌സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
 • ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി
 • രഹാനയെ നീക്കി; സ്മിത്ത് രാജസ്ഥാൻ ക്യാപ്റ്റൻ
 • സ്​ത്രീവിരുദ്ധ പരാമർശം: കെ.എൽ രാഹുലിനും ഹാർദിക്​ പാണ്ഡ്യക്കും 20 ലക്ഷം പിഴ
 • ഒമ്പത് വര്‍ഷത്തിന് ശേഷം ധോനി ആദ്യമായി കളിക്കാതിരുന്നു
 • ചെന്നൈയ്‌ക്കെതിരെ ഹൈദരാബാദിന് ആറുവിക്കറ്റ് വിജയം
 • ഏകദിന ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ ദിമുത് കരുണരത്‌നെ നയിക്കും
 • ലോകകപ്പ് ടീം റെഡി, വിവാദവും
 • Write A Comment

   
  Reload Image
  Add code here