വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം

Sat,Sep 01,2018


മെല്‍ബണ്‍: 100 മീറ്ററിലെ ലോകറെക്കോര്‍ഡിനുടമ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനു വേണ്ടിയാണ് ബോള്‍ട്ട് ആദ്യമായി ബൂട്ടുകെട്ടിയത്. 100 മീറ്ററിലെ തന്റെ റെക്കോര്‍ഡ് സമയമായ 9.58 സെക്കന്‍ഡിനെ ഓര്‍മ്മിച്ച് 95-ാം നമ്പര്‍ ജഴ്‌സി ധരിച്ചാണ് ബോള്‍ട്ട് കളത്തിലിറങ്ങിയത്. സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സിനായി 72-ാം മിനിറ്റിലാണ് ബോള്‍ട്ട് കളത്തിലിറങ്ങിയത്. ഇടതു വിങ്ങില്‍ കളിച്ച ബോള്‍ട്ട് മികച്ച ചില മുന്നേറ്റങ്ങളും നടത്തി. പതിനായിരത്തോളം വരുന്ന കാണികളാണ് ബോള്‍ട്ടിന്റെ അരങ്ങേറ്റ മത്സരം കാണാനെത്തിയത്. മത്സരത്തില്‍ 20 മിനിറ്റോളം ബോള്‍ട്ട് കളിച്ചു. ആദ്യ മത്സരത്തില്‍ തന്നെ ടീമിനൊപ്പം 6-1 ന്റെ തകര്‍പ്പന്‍ ജയം നേടാനും ബോള്‍ട്ടിനായി. ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‌സില്‍ ആറാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ട്രയല്‍സിലും ബോള്‍ട്ട് പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തില്‍ താരം പങ്കെടുത്തത്. ട്രയല്‍സിലും പരിശീലന മത്സരങ്ങളിലും കാഴ്ചവെക്കുന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ബോള്‍ട്ടിന്റെ ക്ലബ്ബിലെ ഭാവി തീരുമാനിക്കുക. കഴിഞ്ഞവര്‍ഷം ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ശേഷമാണ് ബോള്‍ട്ട് ട്രാക്കിനോട് വിടപറഞ്ഞത്. ഇതിനു പിന്നാലെയാണ് ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമാകണമെന്ന ആഗ്രഹം ബോള്‍ട്ട് പ്രകടിപ്പിച്ചത്. എട്ട് ഒളിമ്പിക്‌സ് മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള ബോള്‍ട്ട് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ്.

Other News

 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here