20 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക്‌ വെള്ളി

Sat,Sep 01,2018


ജക്കാര്‍ത്ത: . 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ വെള്ളിമെഡല്‍ നേടി. ഫൈനലില്‍ ജപ്പാനോടാണ് ഇന്ത്യന്‍ പെണ്‍കൊടികള്‍ തോറ്റത്. ഫൈനല്‍ കളിക്കുന്നതാകട്ടെ മൂന്നാമത്തെ തവണയും.

2002-ല്‍ മെഡലൊന്നും നേടാതെ മടങ്ങിയ ഇന്ത്യ 2006-ല്‍ വെങ്കലം നേടി. 2010-ലും മെഡല്‍ പട്ടികയില്‍ നിന്ന് പുറത്തായി. എന്നാല്‍ 2014-ല്‍ വീണ്ടും വെങ്കലം നേടി തിരിച്ചുവരവ് നടത്തി. അതിനേക്കാളെല്ലാം മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ പുറത്തെടുത്തത്.

ഫൈനലില്‍ ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. കളി തുടങ്ങി 11-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ മിനാമി ഷിമിസു ജപ്പാനെ മുന്നിലെത്തിച്ചു. എന്നാല്‍ 24-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. നവനീതിന്റെ പാസ്സില്‍ നേഹ ഗോയല്‍ ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയില്‍ ജപ്പാന്‍ വീണ്ടും മുന്നിലെത്തി. 44-ാം മിനിറ്റില്‍ മൊറ്റോമി കവാമുറ പെനാല്‍റ്റി കോര്‍ണറിലൂടെ ജപ്പാന്റെ വിജയഗോള്‍ നേടുകയായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.

അതേസമയം പുരുഷ വിഭാഗത്തില്‍ സെമിഫൈനലില്‍ ഇന്ത്യ മലേഷ്യയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടിരുന്നു. ഇനി വെങ്കല മെഡലിനായി പാകിസ്താനുമായി മത്സരിക്കും.

Other News

 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
 • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
 • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
 • Write A Comment

   
  Reload Image
  Add code here