കണ്ണിനേറ്റ പരിക്ക് വഷളായി; സെമി കളിക്കാനാകാതെ വികാസ് കൃഷ്ണന്‍ പിന്മാറി

Fri,Aug 31,2018


ജക്കാര്‍ത്ത: കണ്ണിനേറ്റ പരിക്ക് വഷളായതിനെ തുടര്‍ന്ന് ഇന്ത്യയുടെ ബോക്സിങ് താരം വികാസ് കൃഷ്ണന്‍ ഏഷ്യന്‍ ഗെയിംസ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്ന് പിന്മാറി. ഇതോടെ വികാസിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് 7:30-നായിരുന്നു 75 കിലോഗ്രാം വിഭാഗത്തില്‍ കസാഖിസ്ഥാന്റെ അമാന്‍കുല്‍ അബില്‍ഖാനുമായുള്ള വികാസിന്റെ സെമി ഫൈനല്‍ മത്സരം. എന്നാല്‍ ഇന്ന് വികാസിന് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് ടീം ഡോക്ടര്‍മാര്‍ വിധിക്കുകയായിരുന്നു.

നേരത്തെ നടന്ന മത്സരങ്ങള്‍ക്കിടെയാണ് 26-കാരന് ഇടത്തേ കണ്‍പോളയ്ക്ക് പരിക്കേറ്റത്. മത്സരത്തില്‍ നിന്ന് പിന്മാറേണ്ടി വന്നെങ്കിലും തുടര്‍ച്ചയായി മൂന്ന് ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാന്‍ വികാസിനായി.

2010-ല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണവും 2014-ല്‍ മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ വെങ്കലവും വികാസ് സ്വന്തമാക്കിയിരുന്നു.

പ്രീക്വാര്‍ട്ടര്‍ മത്സരത്തിലും ഈ പരിക്ക് വെച്ചാണ് വികാസ് മത്സരിച്ചത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ചൈനീസ് താരവുമായുള്ള മത്സരത്തിനിടെ പരിക്ക് കൂടുതല്‍ വഷളാകുകയായിരുന്നു. ചോരയൊലിപ്പിച്ചാണ് മുന്‍ ലോകചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് മത്സരം അവസാനിപ്പിച്ചത്. പിന്നാലെ ഇന്ന് വികാസിന് മത്സരിക്കാന്‍ സാധിക്കില്ലെന്ന് ടീം ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

Other News

 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here