ഏഷ്യന്‍ ഗെയിംസ് : 36 വർഷത്തിനുശേഷം 800 മീറ്ററിൽ ഇന്ത്യക്കാരൻ സ്വർണം നേടി

Wed,Aug 29,2018


ഏഷ്യൻ ഗെയിംസ് അത്‍‌ലറ്റിക്സിൽ 36 വർഷത്തിനുശേഷം ഒരു ഇന്ത്യക്കാരൻ 800 മീറ്ററിൽ സ്വർണം നേടി. അതിശയിപ്പിക്കുന്ന കുതിപ്പിലൂടെ 800ൽ ഒന്നാം സ്ഥാനത്തെത്തിയ ഹരിയാനക്കാരൻ മ‍ഞ്ജിത് സിങ്ങാണ് ഇന്ത്യയുടെ അഭിമാനമായത്. മലയാളിയായ ജിന്‍സണ്‍ ജോസഫ് വെള്ളി നേടി. ഒന്നാംസ്ഥാനത്തേക്കു നീങ്ങുകയായിരുന്ന ജിൻസൻ ജോൺസണെ വെള്ളിയിലൊതുക്കി ഒരു മിനിട്ട് 46.15 മിനിട്ടിൽ സ്വർണം. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ആദ്യ മിക്സ്ഡ് റിലേ വെള്ളിയിൽ അനസിനു പുറമേ ഹിമ ദാസ്, ആരോക്യ രാജീവ്, എം.ആർ.പൂവമ്മ എന്നിവരാണ് ഇന്ത്യയ്ക്കായി ഓടിയത്. കുറാഷ് വനിതാവിഭാഗത്തിൽ പിങ്കി ബൽഹാര (52 കിലോ വിഭാഗം) വെള്ളി നേടിയപ്പോൾ ജെ.വൈ.മാലപ്രഭ (52 കിലോ) വെങ്കലം സ്വന്തമാക്കി. അമ്പെയ്ത്തിൽ കോംപൗണ്ട് വിഭാഗത്തിൽ പുരുഷ, വനിതാ ടീമുകൾ ഇന്ത്യയ്ക്കായി വെള്ളി നേടി.

ടേബിൽ ടെന്നിസിൽ വികാസ് താക്കർ, കമാൽ അച്ചാന്ത, ആന്റണി അമൽരാജ്, ഹർമീത് ദേശായി, ജി.സത്യൻ എന്നിവരുൾപ്പെട്ട ടീം വെങ്കലം നേടി. ഏഷ്യൻ ഗെയിംസ് ടേബിൾ ടെന്നിസ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ മെഡൽ. സെമിയിൽ ഇന്ത്യ ദക്ഷിണ കൊറിയയോടു തോറ്റു. പുരുഷ വോളി ക്വാർട്ടർ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റു (2521, 2125, 2125, 2325).

വനിതാ 200 മീറ്ററിൽ ദ്യുതി ചന്ദ് ഫൈനലിനു യോഗ്യത നേടി. സെമിയിൽ ഫാൾസ് സ്റ്റാർട്ടായി ഹിമ ദാസ് പുറത്തുപോയി. വനിതാ ജാവലിൻ ത്രോയിൽ അന്നു റാണി (53.93 മീ) അഞ്ചാമതായി. വനിതാ 5,000 മീറ്ററിൽ എൽ.സൂര്യ അഞ്ചാമത്, സഞ്ജീവനി യാദവ് ഏഴാമത്. ഹോക്കി പുരുഷ വിഭാഗത്തിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ 200നു തോൽപിച്ചു ഗ്രൂപ്പ് ചാംപ്യൻമാരായി.

ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളി നേട്ടത്തിനൊപ്പമെത്തി റെക്കോർഡിട്ട് ടീം ഇന്ത്യ. 18ാമത് ഏഷ്യൻ ഗെയിംസ് പത്തുദിനം പിന്നിടുമ്പോൾ ഇന്ത്യ നേടിയ വെള്ളി മെഡലുകളുടെ എണ്ണം 19 ആണ്. 1982ൽ ന്യൂഡൽഹിയിലാണ് ഇതിനു മുൻപ് ഇന്ത്യ 19 വെള്ളി മെഡലുകൾ സ്വന്തമാക്കിയത്. ഗെയിംസ് തീരാൻ ഇനിയും ദിവസങ്ങൾ ബാക്കിയുള്ളതിനാൽ ഇന്ത്യ വെള്ളി നേട്ടത്തിൽ റെക്കോർഡ് തിരുത്തുമെന്നുറപ്പായി.

1982ൽ 13 സ്വർണവും 19 വെള്ളിയും 25 വെങ്കലവുമുൾപ്പെടെ 57 മെഡലുകളാണ് ഇന്ത്യ ആകെ നേടിയത്. 2010ലും 2006ലും 17 വീതം വെള്ളി മെഡലുകൾ നേടി. കഴിഞ്ഞ തവണ ഇഞ്ചോണിൽ ഒൻപതു വെള്ളിയാണു രാജ്യം നേടിയത്. 1951ലെ ആദ്യ ഗെയിംസിൽ 16 വെള്ളി മെഡലുകളാണ് ഇന്ത്യ നേടിയത്.

Other News

 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ ഹാര്‍ദിക്കും രാഹുലുമുള്ള ടീം ബസില്‍ പോലും യാത്ര ചെയ്യില്ല: ഹർഭജൻ
 • ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി
 • ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ
 • Write A Comment

   
  Reload Image
  Add code here