ലാലിഗ: അത്‌ലറ്റിക്കോയ്ക്കും ബാർസയ്ക്കും റയല്‍മാഡ്രിഡിനും ജയം

Wed,Aug 29,2018


മഡ്രിഡ് ∙ ലാ ലിഗയിൽ ബാർസിലോനയ്ക്കും അത്‌ലറ്റിക്കോ മഡ്രിഡിനും റയല്‍മാഡ്രിഡിനും ജയം ഒസ്മാൻ ഡെംബലെയുടെ ഗോളിൽ (57ാം മിനിറ്റ്) ബാർസ വല്ലഡോലിഡിനെ പരാജയപ്പെടുത്തി. മൽസരത്തിന്റെ അധിക സമയത്ത് വല്ലഡോലിഡ് താരം കെക്കോ നേടിയ ഗോൾ വിഎആർ പരിശോധനയിൽ ഓഫ് സൈഡ് വിധിച്ചതാണു ബാർസയുടെ ജയം ഉറപ്പിച്ചത്(10).

80ാം മിനിറ്റിൽ ബാർസയുടെ ലുയി സുവാരെസിന്റെ ഗോളും വിഎആർ പരിശോധനയ്ക്കുശേഷം ഓഫ്സൈഡ് വിധിച്ചിരുന്നു. ആദ്യ മൽസരത്തിൽ സമനിലയിൽ കുരുങ്ങിയ അത്‌ലറ്റിക്കോ മഡ്രി‍ഡ് അന്റോയ്ൻ ഗ്രീസ്മെന്റെ ഗോളിലാണ് (63ാം മിനിറ്റ്) റയോ വയ്യെകാനോയെ കീഴടക്കിയത് (10). മുന്നേറ്റനിര നിറം മങ്ങിയതിനാലാണ് അത്‌ലറ്റിക്കോ മഡ്രിഡിനു കൂടുതൽ ഗോൾ നേടാനാകാതെ പോയത്.

അതേസമയം ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം നാലു ഗോളുകൾ തിരിച്ചടിച്ചു ജിറോണ എഫ്സിയെ റയൽ മഡ്രിഡ് തകർത്തു (41). 16ാം മിനിറ്റിൽ ബോർജാ ഗാർഷ്യ ജിറോണയെ മുന്നിലെത്തിച്ചെങ്കിലും 39ാം മിനിറ്റിലെ പെനൽറ്റി ഗോളിലൂടെ ക്യാപ്റ്റൻ സെർജിയോ റാമോസ് റയലിനു സമനില നൽകി. 52ാം മിനിറ്റിൽ പെനൽറ്റി ഗോളിലൂടെ റയലിന്റെ ലീഡ് ഉയർത്തിയ ബെൻസെമ 80ാം മിനിറ്റിലും സ്കോർ ചെയ്ത് റയലിന്റെ വിജയം ഉറപ്പിച്ചു. 59ാം മിനിറ്റിൽ സൂപ്പർ താരം ഗാരത് ബെയ്‌ലും റയലിനായി ഗോളടിച്ചു.

എട്ടാം മിനിറ്റിൽ ബെൻസെമ ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. അധികം താമസിയാതെ ബോർജായുടെ ഗോളിൽ ജിറോണ മുന്നിലെത്തിയതോടെ ഗോൾ മടക്കാൻ റയൽ മുന്നേറ്റനിര ആർത്തിരമ്പിയെത്തി. മാർക്കോ അസെൻസിയോയെ ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനു ലഭിച്ച പെനൽറ്റിയിൽനിന്നാണു റാമോസ് ഗോൾ മടക്കിയത്. രണ്ടാം പകുതിയിൽ അസെൻ‌സിയോ റയലിനായി രണ്ടാം പെനൽറ്റിയും നേടി.

Other News

 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ ഹാര്‍ദിക്കും രാഹുലുമുള്ള ടീം ബസില്‍ പോലും യാത്ര ചെയ്യില്ല: ഹർഭജൻ
 • ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി
 • ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ
 • Write A Comment

   
  Reload Image
  Add code here