ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇനി സിന്ധുവിന് സ്വന്തം

Tue,Aug 28,2018


ജക്കാര്‍ത്ത: പി.വി സിന്ധുവിനും ഇന്ത്യന്‍ ബാഡ്മിന്റണും ഇത് ചരിത്ര നിമിഷം. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പി.വി സിന്ധു സ്വന്തമാക്കിയത്. വനിതാ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ്‌പെയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. തുടക്കം മുതല്‍ നേടിയ ആധിപത്യം തായ് സൂ യിങ് അവസാനം വരെ നിലനിര്‍ത്തുകയായിരുന്നു. ആദ്യ ഗെയിം 21-13ന് വിജയിച്ച തായ് രണ്ടാം ഗെയിം 21-16ന് വിജയിച്ച് മത്സരവും സ്വര്‍ണവും സ്വന്തമാക്കി. മത്സരം ആകെ 34 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

നേരത്തെ ഇതേ ഇനത്തില്‍ ഇന്ത്യയുടെ സൈന നേവാള്‍ വെങ്കലം നേടിയിരുന്നു. സെമിയില്‍ സൈന തോറ്റതും തായ് സൂ യിങ്ങിനോടാണ്. സിംഗിള്‍സ് വിഭാഗത്തില്‍ ആകെ മൂന്നു മെഡലുകള്‍ മാത്രമാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ നേടിയിട്ടുള്ളത്. 1982-ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടി സയ്യിദ് മോദി ഇന്ത്യക്ക് ആദ്യ സിംഗിള്‍സ് മെഡല്‍ സമ്മാനിച്ചു. പിന്നീട് ഒരു മെഡലിനായി ഇന്ത്യക്ക് 2018 വരെ കാത്തിരിക്കേണ്ടി വന്നു. ഈ ഏഷ്യന്‍ ഗെയിംസില്‍ സിന്ധുവും സൈനയും മെഡല്‍ നേടി എന്നത് ഇരട്ടിമധുരം നല്‍കുന്നു.

Other News

 • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
 • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
 • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
 • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
 • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
 • ലിവര്‍പൂളിന് ആവേശവിജയം
 • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
 • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
 • അഫ്ഗാനോടും തോറ്റു; ശ്രീലങ്ക ഏഷ്യകപ്പില്‍ നിന്നും പുറത്ത്
 • റൊണാള്‍ഡോ പോയശേഷം കൂടുതല്‍ ഒത്തിണക്കത്തോടെയാണ് റയല്‍ മാഡ്രിഡ് കളിക്കുന്നതെന്ന് ബെയ്ല്‍
 • കോലിയെ ടീമിലുള്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം; പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് ബിസിസിഐ
 • Write A Comment

   
  Reload Image
  Add code here