അമ്പെയ്ത്തില്‍ ഇന്ത്യക്ക് ഇരട്ടവെള്ളി

Tue,Aug 28,2018


ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യക്ക് ഇരട്ടവെള്ളി. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യയെ ദക്ഷിണ കൊറിയ തോല്‍പ്പിച്ചു. ആവേശം അവസാന നിമിഷം വരെ നില നിന്ന പോരാട്ടത്തിലാണ് ഇന്ത്യന്‍ പുരുഷന്‍മാര്‍ തോല്‍വി വഴങ്ങിയത്. രജത് ചൗഹാന്‍, അമാന്‍ സയ്‌നി, അഭിഷേക് വര്‍മ എന്നിവരടങ്ങിയ ടീം മികച്ച പ്രകടനം പുറത്തെടുത്തു. നാല് എന്‍ഡും കഴിഞ്ഞപ്പോള്‍ 229-229ന് സമനിലയിലായിരുന്നു ഇരുരാജ്യങ്ങളും. ഇതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. എന്നാല്‍ നിര്‍ണായക നിമിഷത്തില്‍ ദക്ഷിണ കൊറിയയുടെ ഉന്നം പിഴച്ചില്ല. നേരത്തെ മുസ്‌കാന്‍ കിറാര്‍, മധുമിത കുമാരി, സുരേഖ ജ്യോതി വെന്നാം എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതകള്‍ വെള്ളി നേടിയിരുന്നു. ഫൈനലില്‍ ദക്ഷിണ കൊറിയയോട് 231-228നാണ് ഇന്ത്യ തോറ്റത്. ആദ്യ എന്‍ഡില്‍ 59-57ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം എന്‍ഡില്‍ കൊറിയ ഒപ്പമെത്തി. (115115). മൂന്നാം എന്‍ഡിലും (173173) കൊറിയയും ഇന്ത്യയും ഒപ്പത്തിനൊപ്പം മുന്നേറി. എന്നാല്‍ അവസാന എന്‍ഡില്‍ കൊറിയ മൂന്ന് പത്ത് പോയിന്റ് നേടിയപ്പോള്‍ ഇന്ത്യ ഒരെണ്ണമാണ് പത്തിലെത്തിച്ചത്. ഇതോടെ 231-228ന് കൊറിയ സ്വര്‍ണം നേടുകയായിരുന്നു.

Other News

 • കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കില്ല
 • ക്രിസ് ഗെയ്ല്‍ വിരമിക്കുന്നു
 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • Write A Comment

   
  Reload Image
  Add code here